യുവ സംവിധായകരിൽ ഏറെ ശ്രദ്ധേയനാണ് ഒമർ ലുലു. സമൂഹ മാധ്യമത്തിലും അദ്ദേഹം വളരെ സജീവമാണ്. ഇപ്പോഴിതാ മുൻപ് താൻ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചാൽ മമ്മൂട്ടിയാണെന്നാണ് പറയാറുള്ളൂവെന്നും നാട്ടിലെ അറിയപ്പെടുന്ന ഒരു മമ്മൂട്ടി ഫാൻ ആയിരുന്നു താന്‍ എന്നും ഒമർ ലുലു പറയുകയുണ്ടായി. പക്ഷേ ഇപ്പോൾ താൻ തന്റെ തന്നെ ഫാൻ ആണെന്ന് ഒമർ ലുലു പറയുന്നു. താൻ ഹൈദര്‍ അലിയുമായി നടത്തിയ ഇന്റർവ്യൂവിൽ പറഞ്ഞത് അങ്ങനെയാണ്. എന്നാൽ പല ഓൺലൈൻ ചാനലുകളും ഇത് വളച്ചൊടിച്ച് കൊണ്ടുവന്നതുകൊണ്ടാണ് ഇപ്പോൾ ഒരു പോസ്റ്റ് ഇടുന്നത്.
ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ടാണ്. പണ്ട് കൂടുതൽ പ്രാവശ്യം കണ്ട ചിത്രങ്ങൾ ഇൻ ഹരിഹർ നഗറും , നാടോടിക്കാറ്റും ഇരുപതാം നൂറ്റാണ്ടുമാണ്. അന്നൊക്കെ മമ്മൂട്ടിയുടെ സിനിമകൾ ഒരു പ്രാവശ്യം മാത്രമേ കണ്ടിട്ടുണ്ടായിരുന്നു.
അതിന് പ്രധാന കാരണം അതില്‍ കൂടുത സെന്റിമെറ്റ്സ് ആണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ സിനിമകള്‍ ഒരുതവണ കണ്ടാൽ വീണ്ടും കാണാൻ തോന്നില്ല. എന്നാൽ മോഹൻലാലിന്റെ ചിത്രങ്ങൾ എല്ലാം ഫുൾ എന്റർടൈൻമെന്റ് ആണ്. കോമഡി ഉൾപ്പെടെ എല്ലാം മോഹൻലാൽ ചെയ്യും.
അങ്ങനെ ആയിരുന്നിട്ടുകൂടി ചെറുപ്പത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചാൽ മമ്മൂട്ടി എന്ന് മാത്രമേ പറയുമായിരുന്നുള്ളൂ. നാട്ടിലെ അറിയപ്പെടുന്ന മമ്മൂട്ടി ഫാൻ ആയിരുന്നു താൻ. ലോക്ഡൗൺ കാലത്ത് പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതിരുന്നപ്പോഴാണ് നിഷ്പക്ഷമായി ചിന്തിച്ചത്. അപ്പോഴാണ് അതുവരെയുള്ള കാഴ്ചപ്പാട് എല്ലാം മാറിയത്. കുട്ടിക്കാലത്ത് വീട്ടിലുള്ളവർ എല്ലാവരും മമ്മൂട്ടി ഫാൻ ആയിരുന്നു. അത് ഒരു ജാതി സ്പിരിറ്റ് ആണെന്ന് പിന്നീട് മനസ്സിലായി. എന്നാൽ താൻ ഇപ്പോൾ മമ്മൂട്ടി ഫാനും അല്ല കേയ്താന് ഫാനുമല്ല, തന്റെ തന്നെ ഫാൻ ആണ് താനെന്ന് ഒമര്‍ ലുലു പറയുന്നു..