മോഹൻലാലിന് പകരം ഒരു സാധാരണക്കാരന് ആയിരുരുന്നെങ്കിൽ ആനക്കൊമ്പ് കേസിൽ ഇപ്പോൾ അകത്തു കടക്കുമായിരുന്നെന്ന് ഹൈക്കോടതി. ആനക്കൊമ്പ് കേസിൽ മോഹൻലാൽ നിയമ ലംഘനം നടത്തിയില്ല എന്ന് സർക്കാർ വാദിച്ചപ്പോഴാണ് ഹൈക്കോടതി ഇത്തരം ഒരു വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഈ കേസില്‍ മോഹൻലാലിന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരന് ആയിരുന്നെങ്കിൽ സർക്കാർ ഇത്തരത്തില്‍ ഉള്ള ഒരു ഇളവ് നൽകുമായിരുന്നോ എന്ന് ഹൈക്കോടതി ചോദിച്ചു. മോഹൻലാലിന്റെ കൈവശം ഉണ്ടായിരുന്നത് ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് എന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. തന്റെ കൈവശം ഉണ്ടായിരുന്നത് ചരിഞ്ഞ ആനയുടെ കൊമ്പ് ആണെന്നും ഇത് ഒരിക്കലും വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ല എന്നും മോഹൻലാലിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
2012ല്‍ ആണ് ഈ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മോഹൻലാലിന്റെ തേവരയിലുള്ള ഫ്ലാറ്റിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് കണ്ടെത്തിയത് . ഇത് അന്ന് വലിയ വാർത്തയായിരുന്നു. 2012 ജൂണിലാണ് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് . അന്ന് നടന്ന റെയ്ഡില്‍ നാല് ആനക്കൊമ്പുകൾ മോഹൻലാലിന്റെ വീട്ടിൽ നിന്നും കണ്ടെത്തി. തുടർന്ന് ആനക്കൊമ്പ് കൈവശം വച്ച പ്രവർത്തി കുറ്റകരമാണെന്ന് വനം വകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ട് . ഈ കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിനു ശേഷമാണ് മോഹൻലാലിനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഈ കേസിലാണ് ഇപ്പോൾ സർക്കാരിന് കോടതിയുടെ ഭാഗത്തു നിന്നും വിമർശനം ഉണ്ടായിരിക്കുന്നത്. കോടതിയുടെ ഈ നിരീക്ഷണം സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ച ആയി മാറിയിരിക്കുകയാണ്.