ഒരാള്‍ മുട്ടിയാൽ വാതില്‍ തുറന്നുകൊടുക്കുന്നത് എന്തിനാണ്… സിനിമയിൽ ആരും ബലമായി ഒന്നിനും നിർബന്ധിക്കില്ല.. നമ്മൾ അകത്തുനിന്ന് ലോക്ക് ചെയ്ത മുറി നമ്മൾ തന്നെ തുറന്നു കൊടുക്കാതെ ഒരാളും അകത്തു കടക്കില്ല…. സ്വാസിക…

ഇന്ന് മലയാള സിനിമയിൽ വളരെ സജീവമായി നിറഞ്ഞു നിൽക്കുന്ന കലാകാരിയാണ് സ്വാസിക. ബോൾഡായ കഥാപാത്രങ്ങൾ ചെയ്യുന്നതോടൊപ്പം തന്നെ തന്റെ നിലപാടുകൾ തുറന്നു സംസാരിക്കുവാനും സ്വാസിക മടിക്കാറില്ല. സിനിമ മേഖലയിൽ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതത്വം ഉണ്ടെന്ന വിഷയത്തിൽ സമൂഹമാധ്യമത്തിലടക്കം ചർച്ചകളും പുരോഗമിക്കുമ്പോൾ  തന്റെ തൊഴിലിടലെ അനുഭവങ്ങൾ തുറന്നു പറയുകയാണ് അവർ. സിനിമാ മേഖലയില്‍ ആരും ആരെയും പിടിച്ചുകൊണ്ടുപോയി റേപ്പ് ചെയ്യാറില്ല. സിനിമ ഇൻഡസ്ട്രി വളരെ സുരക്ഷിതമാണ്. നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ആരും ബലമായി ഒന്നും ആവശ്യപ്പെടില്ല.

Screenshot 826

അതേസമയം സിനിമയിൽ കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ പലവിധത്തിലുള്ള ചൂഷണങ്ങളും നടക്കുന്നുണ്ടെന്ന് സ്വാസിക തുറന്ന് സമ്മതിക്കുന്നു. പക്ഷേ ബലമായി ആരും ഒന്നിനും നിർബന്ധിക്കില്ല. എതിർത്താൻ ഒരു പ്രശ്നവും സിനിമ മേഖലയിൽ ഉണ്ടാകില്ല. ഷൂട്ടിംഗ് ലൊക്കേഷനില്‍ താമസിക്കുമ്പോൾ നമ്മൾ ഒരു മുറിക്കകത്ത് കയറി ലോക്ക് ചെയ്ത് കഴിഞ്ഞാൽ  നമ്മൾ തന്നെ തുറന്നു കൊടുക്കാതെ ഒരാളും മുറിക്കകത്തേക്ക് വരില്ല. വാതിലിൽ ഒരാള്‍ മുട്ടിയാൽ തുറന്നുകൊടുക്കുന്നത് എന്തിനാണെന്ന് സ്വാസിക ചോദിക്കുന്നു. പ്രതികരിക്കാനുള്ള ധൈര്യം വേണം.

ഇവിടെ പരാതി കേൾക്കാൻ WCC  മാത്രമല്ല വനിതാ കമ്മീഷനും പോലീസുമൊക്കെയുണ്ട്. മോശമായി എന്തെങ്കിലും സംഭവം ഉണ്ടായാൽ ഒട്ടും വൈകാതെ പരാതിപ്പെടണം. രാവിലെ ദുരനുഭവം ഉണ്ടായാൽ വൈകുന്നേരം എങ്കിലും പരാതി നൽകണം. അല്ലാതെ ഒരു സിനിമ പാക്ക് ചെയ്ത് പോയിക്കഴിഞ്ഞിട്ടല്ല പരാതി പറയേണ്ടത്.

ഒരു സ്ത്രീയെ സംബന്ധിച്ച് ജോലി സ്ഥലത്തു നിന്ന് ഇറങ്ങിവരാനും മുഖത്തു നോക്കി വർത്തമാനം പറയാനുമുള്ള ധൈര്യം ഉണ്ടായിരിക്കണം. അതിന് ഒരു സംഘടനയും ആശ്രയിക്കേണ്ട ആവശ്യമില്ല. ഏതെങ്കിലും ഒരു സിനിമയുടെ സെറ്റിൽ വെച്ച് മോശം അനുഭവം ഉണ്ടായാൽ ഉടൻതന്നെ പ്രതികരിച്ച് ആ ജോലി തന്നെ വേണ്ടെന്നു വെച്ച് ഇറങ്ങി വരികയാണ് വേണ്ടതെന്നും സ്വാസിക കൂട്ടിച്ചേർത്തു.