2020 ൽ ഏറ്റവും അധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞത് ഈ ബോളീവുഡ് നടിയെ ആണ്.

ഇൻസ്റ്റഗ്രാമിൽ മാത്രം 3 മില്ല്യൺ ഫോളോവേഴ്സ് ഉള്ള അന്വേഷി ജയിൻ എന്ന ബോളീവുഡ് താരത്തിനെ ആണ് പോയ വർഷം ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം തവണ തിരഞ്ഞത്.

അതി സുന്ദരിയായ ഇന്ത്യൻ മോഡൽ, സിനിമാ താരം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, മോട്ടിവേഷണൽ സ്പീക്കർ അങ്ങനെ വിശേഷങ്ങൾ ഏറെ ആണ് മധ്യ പ്രദേശിലെ ഗജുരാഹോയിൽ ജനിച്ച ഈ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദ ധാരിക്ക്. ആൾട്ട് ബാലാജി എന്ന ആപ്പിലൂടെ പ്രശസ്തമായ അഡൾട്ട് വെബ് സീരീസ് ഗണ്ടി ബാത്ത് 2 ലൂടെ ആണ് ഇന്ത്യയിൽ ആകമാനം അറിയപ്പെടുന്നത് .

ഒരു ജെയിൻ കുടുംബത്തിൽ പിറന്ന ഇവർ നടി ആകണം എന്ന ആഗ്രഹത്തിൽ മുബൈയിലേക്ക് വണ്ടി കയറുക ആയിരുന്നു. ഒരു മികച്ച അഭിനയേത്രി എന്നതിലുപരി ഒരു നല്ല അവതാരകയും ഗായികയും ഒക്കെ ആണ് അന്വേഷി. ഇതിനോടകം നൂറിൽ അധികം കോർപ്പറേറ്റ് ഇവന്റുകൾ ഇവർ ഹോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു പെയ്‌ഡ്‌ ആപ്പിലൂടെ പ്രശസ്ത ആകുന്ന ആദ്യ ഇന്ത്യൻ മോഡൽ ആണ് അന്വേഷി ജെയിൻ. കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഏറ്റവും അധികം ചർച്ച ആയ ഒരു മോഡൽ കൂടി ആയിരുന്നു ഇവർ. തൻ്റെ അച്ഛനാണ് തനിക്ക് ഇത്രത്തോളം ആത്മവിശ്വസം നൽകിയിട്ടുള്ളത് എന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

വളരെ ഒതുങ്ങിയ പ്രകൃതമായ അമ്മ തനിക്ക് ആകെ തന്ന ഉപദേശം എത്രയും വേഗം വിവാഹം കഴിക്കണം എന്ന് മാത്രമാണെന്നും അവർ പറയുന്നു. ഏതായാലും സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നതും ഒരു പരിധി വരെ ഗൂഗിളിൽ തിരയുന്നതും ഇവരെ കുറിച്ചാണ്.

Leave a Reply

Your email address will not be published.