പാമ്പാട്ടം എന്ന തമിഴ് ചിത്രത്തിൽ നായിക വേഷം ചെയ്ത സായി പ്രിയ സംവിധായകനെതിരെ ആരോപണവുമായി രംഗത്ത്. പാമ്പാട്ടം എന്ന ചിത്രത്തിൽ താനാണ് നായിക. എന്നാൽ സിനിമയിൽ അണിയറ പ്രവർത്തകരുടെ പേരുകൾ എഴുതി കാണിക്കുമ്പോൾ തന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ചെറിയ വേഷങ്ങൾ ചെയ്ത അഭിനേതാക്കളുടെ പേരുകൾ വരെ എഴുതി കാണിച്ചു. അത് മനസ്സിലായപ്പോൾ ട്രെയിലർ ലോഞ്ചിന് പോകുന്നില്ല എന്ന് തീരുമാനിക്കുക ആയിരുന്നു. പക്ഷേ തന്നെ സിനിമയുടെ കോ ഡയറക്ടർ വിളിച്ചു ചെല്ലാനം എന്ന് പറഞ്ഞു. ഒരു പരിഹാസകഥാപാത്രം ആകാന്‍ തനിക്ക് താല്പര്യം ഇല്ലെന്നു പറഞ്ഞു. തന്നെ സംവിധായകൻ തന്നെ ക്ഷണിച്ചാൽ മാത്രമേ വരികയുള്ളൂ എന്ന് വിളിച്ച ആളിനോട് പറഞ്ഞു. ഒടുവിൽ തന്നെ സംവിധായകൻ വിളിച്ചു. അപ്പോൾ തന്നെ അദ്ദേഹത്തിനോട് പറഞ്ഞു പരിഹസിച്ച് ഒരു മൂലയിൽ ഒതുക്കാൻ ആണ് ശ്രമമെങ്കിൽ ഒരിക്കലും വരില്ല എന്ന് . അങ്ങനെ ഉണ്ടാകില്ല എന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.
എന്നാൽ ട്രൈലർ ലോഞ്ചിന് ചെന്നപ്പോഴും തന്നെ അവർ അവഗണിക്കുകയാണ് ചെയ്തത്. ഒടുവിൽ താൻ നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് സ്റ്റേജിലേക്ക് വിളിച്ചത് പോലും. അവിടെ വച്ച് തന്റെ പേര് ഉൾപ്പെടുത്താതിനെക്കുറിച്ചും അവഗണിച്ചതിനെ കുറിച്ചൊക്കെ പറഞ്ഞപ്പോൾ അവരുടെ ഭാഗത്തുനിന്നും മോശം പ്രതികരണമാണ് തനിക്ക് ഉണ്ടായതെന്ന് നടി പറയുന്നു.
തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞ് ഇറങ്ങിയപ്പോൾ ഇതൊന്നും ഇവിടെ വച്ച് സംസാരിക്കേണ്ട വിഷയം അല്ല എന്നും മുറിയെടുത്ത് സംസാരിച്ച് തീർക്കാം എന്നുമാണ് പറഞ്ഞത്. അദ്ദേഹം എന്തുകൊണ്ടാണ് അപ്പോൾ അത്തരം ഒരു വാചകം അവിടെ പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ചാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നതെന്ന് നടി പറയുന്നു.