ദേശീയ അവാർഡ് ലഭിച്ച ആ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെ ആയിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി…

സിനിമ എന്നു പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്. അതുകൊണ്ടുതന്നെ സിനിമയിൽ എത്തപ്പെടുന്നതും മികച്ച വേഷങ്ങൾ ലഭിക്കുന്നതൊക്കെ യാദൃശ്ചികമായി മാത്രം സംഭവിക്കുന്ന ചില കാര്യങ്ങളാണ്. പല വേഷങ്ങളിലേക്കും നേരത്തെ തീരുമാനിച്ചിരുന്ന താരങ്ങളെ പിന്നീട് ഒഴിവാക്കി ആ സ്ഥാനത്ത് പലരെയും കൊണ്ടുവരുകയും അതിലൂടെ വലിയ അംഗീകാരങ്ങൾ നേടിയെടുക്കുകയും ചെയ്യുക എന്ന് പറയുന്നത് സിനിമയിൽ പുതുമയുള്ള കാര്യമല്ല. അത്തരം ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

സുരാറായി പൊട്ര്  എന്ന ചിത്രത്തിൽ ബൊമ്മി എന്ന നായിക കഥാപാത്രമായി അഭിനയിക്കാൻ ഉള്ള ഓഡിഷനിൽ താൻ പങ്കെടുത്തിരുന്നതായി ഐശ്വര്യ ലക്ഷ്മി പറയുന്നു. ബൊമ്മി ആയി വേഷമിടാൻ താന്‍ അനുയോജ്യ അല്ലായിരുന്നു എന്നും അതിന്റെ പ്രധാന കാരണം മധുര ശൈലിയിലുള്ള തമിഴ് പറയുന്ന രീതി തനിക്ക്  പ്രയാസം ആയിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. ഈ വേഷം പിന്നീട് അവതരിപ്പിക്കുകയും അതിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അപർണ ബാലമുരളിക്കു ലഭിക്കുകയും ചെയ്തു. 

Screenshot 810

ഈ ചിത്രത്തിൽ ഓഡിഷന് പോയി ശരിയാകാതെ വന്നപ്പോള്‍ ആർക്കാണ് ആ റോൾ ലഭിക്കുക എന്നത് അന്വേഷിച്ചിരുന്നു.  അപർണ ബാല മുരളിക്കാണ് അത് ലഭിച്ചതെന്ന് കേട്ടപ്പോൾ വലറെ സന്തോഷം തോന്നിയെന്ന് ഐശ്വര്യ പറയുന്നു.

അപർണ്ണ വളരെ മികച്ച ഒരു അഭിനേതാവാണ്. ആ വേഷം അപർണ്ണ അഭിനയിച്ചതിനു ശേഷം വേറെ ആരെയും അതിലേക്ക് സങ്കൽപ്പിക്കാൻ പോലും പറ്റുമായിരുന്നില്ല. ചിത്രത്തിൽ അപർണയുടെ പെർഫോമൻസ് വളരെ വ്യത്യസ്തവും മനോഹരമായിരുന്നു. മികച്ച ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ അപർണയ്ക്ക് കഴിഞ്ഞുവെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം ഗാട്ട ഗുസ്തിയാണ്. രാക്ഷസൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിഷ്ണു വിശാൽ ആണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്.