അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഭക്ഷണത്തിന്റെ കാര്യമാണെന്നാണ് കരുതിയത്…തുടക്കക്കാർക്ക് അങ്ങനെയല്ലാതെ ചാൻസ് ലഭിക്കില്ല…..നന്നായി അധ്വാനിക്കണം…. തുറന്നു പറഞ്ഞ് നടി ശ്രീനിധി മേനോൻ…

സിനിമ ലോകത്ത് നില നിന്നു വരുന്ന കാസ്റ്റിംഗ് കൌച്ചിനെ കുറിച്ച് തുറന്നു പറയുകയാണ് നടി ശ്രീനിധി മേനോൻ. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന് ആദ്യം പറയുമ്പോൾ മനസ്സിലാകണമെന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ അഡ്ജസ്റ്റ് ചെയ്യാം എന്നായിരുന്നു മറുപടി നൽകിയത്. അപ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തിൽ അല്ല എന്ന് അവര്‍ പറയും. വളരെ നല്ല രീതിയിൽ ആയിരിക്കും അവര്‍ അത് സംസാരിക്കുക. അപ്പോൾ അതിൽ തനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞൊഴിയും. തുടക്കത്തിൽത്തന്നെ അങ്ങനെ ലഭിക്കുന്ന അവസരങ്ങൾ നിരസിക്കുകയാണ് വേണ്ടത് . അല്ലാത്തപക്ഷം പിന്നീട് അതിന്‍റെ പേരില്‍ മോശം പേര് വരാൻ ഇടയാകും.

തുടക്കക്കാർ ആണെങ്കിൽ ഈ രീതിയിൽ അല്ലാതെ അവസരം ലഭിക്കില്ല എന്നാണ് അവര്‍ പൊതുവേ പറയാനുള്ളത്. ഈ ജോലി ലഭിച്ചില്ലെങ്കിൽ മറ്റൊരു ജോലി ലഭിക്കും,  അധ്വാനിക്കണമെന്ന് മാത്രം . സ്വന്തം അധ്വാനത്തിലൂടെ ഒരു നിലയിൽ എത്തിയാൽ ഇതേ ആളുകൾ തന്നെ പറയും അവരാണ് നമ്മളെ പ്രശസ്തിയിലേക്ക് എത്തിച്ചത് എന്ന് .

ഈ ഇൻഡസ്ട്രിയയിലേക്ക് കൊണ്ടു വന്ന് പ്രശസ്തയാക്കിയത് താനാണെന്ന് ഒരാൾ പറഞ്ഞു. അപ്പോൾ അയാളെ അറിയുമോ എന്ന് സുഹൃത്തുക്കൾ തന്നോട് ചോദിച്ചു. അദ്ദേഹത്തെ അറിയാമെന്നും കുറച്ച് പ്രോജക്ടുകൾ തനിക്ക് വാഗ്ദാനം ചെയ്തുവെങ്കിലും ആ പ്രോജക്ടുകൾ താന്‍ നിരസിക്കുകയാണ് ചെയ്തത് എന്ന് പറഞ്ഞു. പിന്നീട് അവർ പറയുന്നത് അവരാണ് തന്നെ പ്രശസ്തിയിലേക്ക് കൊണ്ടുവന്നത് എന്നാണ്. ഇത്തരക്കാര്‍ക്ക് ചിലപ്പോള്‍ നയൻ താരയെയും സാമന്തയെയും ഇൻഡസ്ട്രേലിയിൽ കൊണ്ടു വന്നത് അവരാണെന്ന് പോലും പറയുമെന്ന് ശ്രീനിധി പറയുന്നു.