
ബോളീവുഡിൽ ലേഡീ സൂപ്പർ സ്റ്റാർ എന്ന വിളിപ്പേര് ചാർത്തിക്കിട്ടിയ ഒരേ ഒരു താരമേ ഉണ്ടായിട്ടുള്ളൂ, അത് ശ്രീദേവി ആണ്. തമിഴിലും മലയാളത്തിലും ആരംഭിച്ച് സൗത്ത് ഇന്ത്യ ഒന്നാകെ കീഴടക്കി ബോളീവുഡിലെ താര റാണി പട്ടം സ്വന്തമാക്കിയ ശ്രീഅമ്മ യാങ്കർ അയ്യപ്പൻ എന്ന ശ്രീദേവി.

ഇന്ത്യൻ സിനിമയിലെ ഒരേ ഒരു ഫീമെയിൽ സൂപ്പർ സ്റ്റാർ. അതേ ശ്രീദേവിയുടെ ഓമന മകളാണ് ഖുശി കപൂർ. വിഖ്യാതമായ ഒരു സിനിമാ കുടുംബത്തിൽ ജനിച്ച ഖുശി, ചെറുപ്പം മുതൽ തന്നെ ക്യാമറകൾക്ക് നടുവിലാണ് ജീവിച്ചത്. ഒരു കാലത്തെ യുവാക്കളുടെ സൗന്ദര്യ ദേവത ആയ ശ്രീദേവിയുടെ അഴകും ഗ്രേയ്സും വേണ്ടുവോളം കിട്ടിയിട്ടുള്ള ഈ പെൺകുട്ടി സമൂഹ മാധ്യമങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന സെലിബ്രറ്റി കിഡ് ആണ്.

ഇങ്ങനെയൊക്കെ ആയിരുന്നിട്ടും നിരവധി തവണ ബോഡി ഷെയിമിങ്ങിന് ഇവർ ഇരയായിട്ടുണ്ട്. പക്ഷെ അതിനെയൊക്കെ അതി സമർത്ഥമായി നേരിടുകയും നിരവധി ആരാധകരെ സമൂഹ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കുകയും ചെയ്യുവാൻ കുശിക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസ്സം തൻെറ ഇൻസ്റാഗ്രാമിലൂടെ ഇവർ പങ്ക് വച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. പർപ്പിൾ ബിക്കിനി ധരിച്ച് കൂളിംഗ് ഗ്ലാസും വച്ച് മനോഹരമായ പശ്ചാത്തലത്തിന്റെ അകമ്പടിയിൽ പങ്ക് വച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം തീർത്തു.

ഒരു തികഞ്ഞ നായ സ്നേഹി കൂടി ആയ ഖുശി ഈ ചിത്രത്തിലും തനിക്കൊപ്പം തന്റെ ഓമന നായയെയും കൂട്ടിയിട്ടുണ്ട്. സിനിമയിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ഈ താരപുത്രി ഏതായാലും ഉടനെ തന്നെ വെള്ളിത്തിരയിൽ മിന്നും താരമായി മാറും എന്നാണ് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്.
