സീരിയലുകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ദർശന ദാസ്. അസിസ്റ്റന്റ് ഡയറക്ടറായി അനൂപിനെയാണ് ദര്‍ശന വിവാഹം കഴിക്കുന്നത്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം ഇരുവരും വീട്ടുകാരിൽ നിന്നും അകന്നു കഴിയുകയായിരുന്നു. എന്നാൽ ഒരു ടെലിവിഷൻ പരിപാടിയിൽ വച്ച് പിണക്കം മറന്ന് ദർശനയുടെ അമ്മയും അച്ഛനും എത്തിയിരുന്നു. അന്ന് അവര്‍ അനുഭവിച്ച വിഷമത്തെക്കുറിച്ച് തുറന്നു പറയുകയും ചെയ്തു. ഇത് വലിയ ചര്‍ച്ച ആയി മാറി. ഇതിന് മറുപടി പറയുകയാണ് ഇപ്പോൾ ദർശനയും ഭര്‍ത്താവ് അനൂപും.
തന്റെ പിതാവിന്റെ വിഷമം പറഞ്ഞാൽ തീരില്ല, താൻ വിവാഹം കഴിച്ചു എന്നതല്ല സൊസൈറ്റി വിവാഹത്തെ എങ്ങനെ കാണുന്നു എന്നതാണ് അതിനു പ്രധാന കാരണമെന്ന് ദർശന പറയുന്നു. തന്റെ അച്ഛൻ ഷോയിൽ എത്തിയതും എല്ലാം തുറന്നു പറഞ്ഞതും വലിയ ചർച്ചയായി മാറി. അതിന്റെ പേരിൽ തനിക്ക് ഒരുപാട് നെഗറ്റീവ് കമന്റുകൾ കിട്ടി. പിന്നീട് അമ്മ വിളിച്ചപ്പോൾ അമ്മയോട് ഇതേക്കുറിച്ച് പറഞ്ഞു, അത് അമ്മയ്ക്ക് വല്ലാത്ത വിഷമം ആയി.
സമൂഹത്തിൽ ഒരു വിവാഹം ഇങ്ങനെ മാത്രമേ നടക്കാൻ പാടുള്ളൂ എന്നത് ഒരു തെറ്റായ ചിന്താഗതിയാണ്. ഓരോരുത്തരും എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം. ആളുകൾ പറയുന്നതാണ് തെറ്റ്. അവർ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് ദർശന ചോദിക്കുന്നു. മറ്റൊരാളുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്തിനാണ് സൊസൈറ്റി അഭിപ്രായം പറയുന്നത്.
തന്റെയും ദർശനയുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമായി പക്ഷേ ഇതുവരെ ആരും തന്നോട് മോശമായി ഒന്നും പറഞ്ഞിട്ടില്ല. നല്ല രീതിയിൽ തന്നെയാണ് ജീവിക്കുന്നത്. എന്നാൽ ബന്ധുക്കളോട് ഓരോരുത്തരും ഓരോന്ന് പറഞ്ഞിട്ടുണ്ടാവുമെന്ന് അനൂപ് പറയുന്നു.
താൻ ഒരു മാസം വീട്ടിൽ നിന്നപ്പോൾ തന്റെ അച്ഛനോടും അമ്മയോടും പലരും പലതും ചോദിക്കുന്നത് കണ്ടു. അപ്പോഴാണ് ശരിക്കും അവരുടെ ബുദ്ധിമുട്ട് എന്താണെന്ന് താൻ മനസ്സിലാക്കുന്നത്. അവരെ വീടിന്റെ പുറത്തിറങ്ങാൻ പോലും ആളുകൾ സമ്മതിക്കുമായിരുന്നില്ല.
ഈ നാട്ടിൽ പല കാര്യങ്ങളും നടക്കുന്നുണ്ട്. അവർ അതിൽ എന്തിലെങ്കിലും പോയി ഇടപെടുന്നുണ്ടോ എന്ന് ദർശന ചോദിക്കുന്നു. താരങ്ങൾ വിവാഹം കഴിക്കുമ്പോൾ കൂടുതൽ പേര് ഇത്തരത്തിൽ കമന്റുകൾ ഉണ്ടാകുന്നത്. പ്രൊഫഷണൽ ലൈഫും പേഴ്സണല്‍ ലൈഫും ഒരുപോലെ മുന്നോട്ടു കൊണ്ടുപോവുക എന്ന് പറയുന്നത് പ്രയാസമുള്ള കാര്യമാണ്. കുറ്റം പറയുന്നവർക്ക് നെഗറ്റീവ് മാത്രം കണ്ടാൽ മതി. പറയുന്നവരുടെ ആരുടെയും കുടുംബത്തിൽ ഒരു പ്രശ്നവുമില്ലാത്ത പോലെയാണ് അവർ പെരുമാറുന്നത്.