“ഭർത്താവിനെ വശീകരിച്ചെടുത്തു, എവിടെ വച്ച് കണ്ടാലും അവളെ ഞാന്‍ അടിക്കും ” പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത് ലത

മലയാളത്തിലൂടെ അഭിനയ രംഗത്തെത്തി സൗത്ത് ഇന്ത്യയിൽ ആകമാനം ആരാധകരെ സൃഷ്‌ടിച്ച തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹ ആയ താരമാണ് നയൻ താര. ഒരേ സമയം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയും ഗ്ലാമറസ് ഔട്ട് ഫിറ്റുള്ള വേഷങ്ങളെയും അവിസ്മരണീയമാക്കുവാൻ ഈ കോട്ടയം കാരിക്ക് കഴിയുന്നു എന്നത് തന്നെ ആണ് അവരുടെ വിജയ രഹസ്യം.

വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുമ്പോഴും വ്യക്തി ജീവിതത്തിലെ പല അപക്വമായാ തീരുമാനങ്ങൾ വൻ വിവാദങ്ങളിൽ ഇവരെ കൊണ്ടെത്തിച്ചിട്ടുണ്ട്.
തമിഴ് സിനിമയിൽ തുടക്കം കുറിച്ച ആദ്യ കാലങ്ങളിൽ പ്രശസ്ത നടൻ ചിമ്പുവുമായുള്ള പ്രണയവും തുടർന്നുണ്ടായ വേർപിരിയലുമൊക്കെ വാർത്തകളിൽ ഇടം നേടിയവയാണ്.

ഇവർ ഒരുമിച്ചുള്ള രഹസ്യ സ്വഭാവമുള്ള ചിത്രങ്ങൾ പലതും പുറത്തായത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു. യുവ നടനുമായുള്ള നയൻ താരയുടെ ഒരുമിക്കലും വേർപിരിയലുമൊക്കെ വളരെ വേഗം കഴിയുകയും ചെയ്തു.

ഇതിന് ശേഷമാണ് ഇന്ത്യൻ മൈക്കിൾ ജാക്സൺ എന്ന് വിളിപ്പേരുള്ള പ്രഭുദേവയുമായി നയൻസിന്റെ ബന്ധം തുടങ്ങുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ പ്രഭുദേവയെ നയൻ താര വിവാഹം കഴിച്ചു എന്ന വാർത്ത വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി.

ഇവർ രണ്ടാളും പല വേദികളിലും ഒരുമിച്ചെത്തുകയും കൂടി ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. നയൻ താരയോടൊപ്പം ജീവിക്കുവാൻ വേണ്ടി പ്രഭുദേവ ഭാര്യ റംലത്തിനെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു. കുറച്ചധികം കാലം ലിവിങ്ങ് ടുഗെദറിൽ ജീവിച്ചിരുന്ന ഇവർ വ്യക്തമായ കാരണം എന്തെന്ന് വെളിപ്പെടുത്താതെ വേർപിരിയുകയായിരുന്നു.

ഈ അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻ താരക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങളുമായി റംലത്ത് രംഗത്തെത്തി. ഏറ്റവും മോശപ്പെട്ട സ്ത്രീ ആണ് നയൻ താര എന്നും തന്റെ പുരുഷനെ ബ്ലാക് മാജിക്കിലൂടെ വശീകരിച്ചെടുത്തുവെന്നും ഇവർ പറയുന്നു.

തന്നോടും കുട്ടികളോടും ഏറെ സ്നേഹമായിരുന്നു പ്രഭുദേവയ്ക്ക്. തനിക്കും കുട്ടികൾക്കും താമസിക്കാൻ ഒരു വീട് പോലും അദ്ദേഹം വാങ്ങിയിരുന്നെന്നും എന്നാൽ ആ സമയത്താണ് നയൻതാര തന്റെ ഭർത്താവിനെ വശീകരിച്ചെടുത്തത് എന്നും ഇവർ പറഞ്ഞു. തന്റെ ജീവിതം തകർത്ത നയൻതാരയെ എവിടെ കണ്ടാലും താൻ അടിക്കും, അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.