മകള്‍ക്കൊപ്പം ചുവട് വച്ച് നിത്യ ദാസ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

2000 ത്തിൻ്റെ തുടക്ക കാലം വരെ മലയാളത്തില്‍ നിറഞ്ഞു നിന്ന താരം ആയിരുന്നു നിത്യ ദാസ്. താഹ സംവിധാനം ചെയ്ത പറക്കും തളികയിലൂടെ സിനിമയിലേക്ക് കടന്നു വന്ന ഇവര്‍ വളരെ വേഗം തന്നെ മലയാളത്തിന്റെ പ്രീയ താരമായി മാറി. സ്വന്തമായി ഒരു മേല്‍വിലാസ്സം സൃഷ്ടിക്കാന്‍ ചുരുങ്ങിയ കാലയളവിലൂടെ ഈ താരത്തിനു കഴിഞ്ഞു.

2007ല്‍ താരം വിവാഹിതയി. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. അരവിന്ദ് സിംഗ് ജംവാള്‍ ആയിരുന്നു വരന്‍. ഇദ്ദേഹം ഒരു പഞ്ചാബി ആണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആണ് ഇവർ വിവാഹിതരായത്. കാശ്മീരിലായിരുന്നു ഇവര്‍ സെറ്റിൽ ചെയ്തിരിക്കുന്നത്, ഇപ്പോള്‍ കോഴിക്കോട്ടേക്ക് മാറി, ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. നൈന ജംവാളും നമൻ സിങ് ജംവാളും.


സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായി അപ്‌ഡേറ്റുകൾ ചെയ്യുന്ന നിത്യ തൻ്റെ കുടുംബവുമൊത്തുള്ള ധാരാളം ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്. യാത്രകളെ കുറിച്ചും തൻ്റെ ഇഷ്ട്ടങ്ങളെക്കുറിച്ചും ആരാധകരുമായി സംവദിക്കാറുമുണ്ട്.


കഴിഞ്ഞ ദിവസ്സം നിത്യ ദാസ് തന്റെ മകൾക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമത്തിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചാ വിഷയത്തിന് വഴി മരുന്നിട്ടത്. പലർക്കും അറിയേണ്ടിയിരുന്നത് കൂടെ നൃത്തം ചെയ്യുന്നത് മകളാണോ അതോ സിസ്റ്റര്‍ ആണോ എന്നായിരുന്നു.

നിരവധി ആരാധകർ നിത്യാ ദാസിന്റെയും മകളുടെയും ചിത്രങ്ങൾ ഏറ്റെടുത്തു. കുറച്ചു ദിവസ്സം മുൻപ് പൂർണിമ ഇന്ദ്രജിത്തും മകളും പങ്ക് വച്ച ചിത്രങ്ങളും നൃത്ത ചുവടിന്റെ വീഡിയോയും ഇന്റർനെറ്റ് സെൻസേഷൻ ആയിരുന്നു.

Leave a Reply

Your email address will not be published.