ഫ്ലാറ്റിൽ താമസിക്കുന്നവരെ സ്വാധീനിച്ച് കയറിപ്പറ്റി… അവർ സ്റ്റേജിലേക്ക് ബോംബ് പറഞ്ഞു..അനുഭവം പങ്ക് വച്ച് നടി വിജയകുമാരി….

അമ്മ വേഷങ്ങളിൽ തിളങ്ങിയ നടിയാണ് വിജയകുമാരി. നാടക രംഗത്ത് നിന്നുമാണ് അവർ ക്യാമറയ്ക്ക് മുന്നിലേക്ക് കടന്നു വരുന്നത്. വിപ്ലവകരമായ പല നാടകങ്ങളിലും പ്രവർത്തിക്കാനുള്ള അവസരം ഉണ്ടായിട്ടുള്ള കലാകാരിയാണ് അവർ. അതുകൊണ്ടു തന്നെ തുടക്ക കാലത്ത് പല പ്രയാസങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ ബോംബെയിൽ അഭിനയിക്കാൻ പോയപ്പോൾ വേദിയിലേക്ക് ബോംബ്  എറിഞ്ഞ സംഭവം ഗായകൻ എം ജി ശ്രീകുമാർ അവതാരകാനായി എത്തിയ പരിപാടിയിൽ വെച്ച് വിജയകുമാരി പറയുകയുണ്ടായി. 

 അത് ആദ്യത്തെ നാടകമായിരുന്നു. വിഷ സർപ്പത്തിന് വിളക്ക് വയ്ക്കരുത് എന്നായിരുന്നു ആ നാടകത്തിന്റെ പേര്. കെപിഎസ് സി ആണ് നാടകം കളിക്കുന്നത്. എന്നാൽ അവിടെനിന്നുള്ള ഒരു ഭാഗത്തിന് അത് ശരിയല്ല എന്ന ഒരു തോന്നൽ ഉണ്ടായി. ഇതോടെ തങ്ങൾ നാടകം കളിക്കുന്ന സ്റ്റേജിന്റെ അപ്പുറത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്നവരെ സ്വാധീനിച്ച് അവർ എങ്ങനെയൊക്കെയോ  അവിടെ എത്തിപ്പറ്റി. നാടകം തുടങ്ങിയതിനു ശേഷം അവർ ബോംബ് പറഞ്ഞു. അപ്പോള്‍ താന്‍ സ്റ്റേജില്‍ ഉണ്ടായിരുന്നു.  പക്ഷേ ബോംബ് വീണത് സ്റ്റേജിൽ ആയിരുന്നില്ല സ്റ്റേജിന്റെ മുന്നിലായിരുന്നു. അതോടെ ആകെ ബഹളമായി. ആൾക്കാരെല്ലാം ഇറങ്ങി ഓടി. എന്നാൽ ഭാഗ്യം കൊണ്ട് ആർക്കും ഒന്നും പറ്റിയില്ല. എവിടെ നാടകം അവതരിപ്പിച്ചാലും അവിടെയെല്ലാം പാർട്ടിയുടെ ആൾക്കാരും ഉണ്ടാകും. ഭാഗ്യം കൊണ്ടാണ് അവർ അവിടെ വന്നത്. 

Screenshot 787

നാടകത്തിന്റെ പേരായിരുന്നു പ്രധാനപ്പെട്ട പ്രശ്നം. പക്ഷേ നാടകത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കേരളത്തിൽ ഈ നാടകം കളിക്കാൻ അനുവദിച്ചില്ല എന്നായിരുന്നു അവർ അന്ന് പറഞ്ഞത്. കറന്‍റ് ഇല്ലാതിരുന്നിട്ടുകൂടി പെട്രോൾ മാക്സ് കത്തിച്ചു വച്ചാണ് ആ നാടകം അവതരിപ്പിച്ചത്. ഈ സംഭവം നടന്നത് 1986 ലാണ്. എൻ എൻ പിള്ളയുടെ നാടകങ്ങൾ എല്ലാത്തിനെയും അതിജീവിച്ചു. പറയാനുള്ളത് മുഖത്തു നോക്കി പറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ കാപാലിക എന്ന നാടകത്തിൽ കാപാലികയുടെ വേഷത്തിൽ അഭിനയിച്ചത് താനായിരുന്നുവെന്നും വിജയകുമാരി പറയുന്നു.