മലയാളത്തിലെ യുവ നടിമാരിൽ ഏറെ ശ്രദ്ധേയയാണ് നമിത പ്രമോദ്. നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നമിത പൊതുവേ വാരി വലിച്ച് സിനിമകൾ ചെയ്യുന്ന നടിയല്ല. വളരെ സെലക്ടീവുമായി മാത്രം ആണ് നമിത സിനിമകൾ തിരഞ്ഞെടുക്കുന്നത്.
സമൂഹ മാധ്യമത്തിൽ വളരെ സജീവമായ താരമാണ് നമിത. ഇവര്‍ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ സഹോദരിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് നമിത പങ്ക് വെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടി.
അമ്മ ഗർഭിണി ആയപ്പോൾ താൻ ഒരു അനിയനെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് നമിത പറയുന്നു. ഒരു അനുജൻ ജനിക്കുന്നതിന് വേണ്ടി ഒരുപാട് സ്വപ്നം കണ്ടു. പക്ഷേ അതിനു വിപരീതമായി സംഭവിച്ചപ്പോൾ വല്ലാത്ത നിരാശ ഉണ്ടായി. പിച്ച വയ്ക്കുന്നതുവരെ സഹോദരിയുടെ വില എന്തെന്ന് മനസ്സിലാക്കിയില്ല. പിന്നീട് ആ ബന്ധം വളർന്നുകൊണ്ടേയിരുന്നു.
ജീവിതത്തിലെ സന്തോഷവും ബുദ്ധിമുട്ടും നിറഞ്ഞ സാഹചര്യങ്ങളിൽ താനും സഹോദരിയും ഒരുമിച്ച് നിന്നു. ടിവിയുടെ റിമോട്ടിനും ചിക്കൻ ലെഗ് പീസിനും , യുകെയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്നതായി ബന്ധപ്പെട്ടു പലപ്പോഴും വഴക്കിട്ടു. ചെറുപ്പത്തില്‍ എന്തെങ്കിലും കള്ളത്തരം കാണിച്ചിട്ട് പിടിക്കപ്പെടുമ്പോൾ പരസ്പരം സഹായിച്ചു.
എന്നാൽ തന്റെ സഹോദരി ഇന്ത്യ വിട്ടു പോയതിനു ശേഷം തന്റെ അലമാര കാലിയായെന്ന് അമിത പറയുന്നു. തന്റെ വളയും ലിപ്സ്റ്റിക്കും സഹോദരി ഉപയോഗിക്കുന്നതും, സഹോദരിയുടെ ഷോർട്സ് താന്‍ ധരിക്കുന്നത് സഹോദരിക്കും ഇഷ്ടമല്ലായിരുന്നു. ഓർമ്മയുള്ള കാലം മുതൽ തന്നെ യുകെയിലേക്ക് പോകുന്ന സ്വപ്നം കാണുന്ന വ്യക്തിയാണ് സഹോദരി.
ഇന്ന് സ്വപ്നം കണ്ട ജീവിതം സഹോദരി തിരഞ്ഞെടുപ്പിൽ അഭിമാനം മാത്രമാണ്. തന്റെ അറിവിൽ ഏറ്റവും കാരുണ്യവും സ്നേഹവും ഉള്ള വ്യക്തിയാണ് സഹോദരി. അവള് തന്റെ മകളും സഹോദരിയും സുഹൃത്തുമൊക്കെയാണ്, തന്റെ ലോകം തന്നെ സഹോദരി ആണെന്ന് നമിത പറയുന്നു.