എന്തിനു വേണ്ടിയാണ് വിവാഹം കഴിക്കുന്നത് എന്ന ധാരണ ഉണ്ടായിരിക്കണം…. അത്രയ്ക്ക് ആവശ്യം ഉണ്ടെങ്കില്‍ മാത്രം വിവാഹം കഴിച്ചാല്‍ മതി… അര്‍ച്ചന കവി….

ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തിലേക്ക് കടന്നു വന്ന നടിയാണ് അർച്ചന കവി. നീലത്താമരയില്‍ അര്‍ച്ചന അവതരിപ്പിച്ച കുട്ടിമാളു എന്ന കഥാപാത്രം  പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു അര്‍ച്ചന പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി. വിവാഹം കഴിക്കുന്നതോടെയാണ് നടി സിനിമ ലോകത്തുനിന്നും വിട്ടു നിൽക്കുന്നത്. ദീര്‍ഘകാലമായി അര്‍ച്ചനയുടെ  സുഹൃത്തും സ്റ്റാൻഡ്അപ്പ്  കൊമേഡിയനും ആയ  അഭീഷിനെയാണ് അര്‍ച്ചന വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം ഇരുവരും മുംബൈയിലേക്ക് താമസം മാറ്റി. 2015ല്‍ വിവാഹിതരായ അര്‍ച്ചനയും അഭീഷും  2021ഓടുകൂടി വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസം മൂലമാണ് വിവാഹബന്ധം അവസാനിപ്പിച്ചത് എന്നാണ് പിന്നീട് അർച്ചന നൽകി വിശദീകരണം. ഇപ്പോൾ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പവും യഥാർത്ഥത്തിലുള്ള വിവാഹ ബന്ധത്തിന് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചും അർച്ചന മനസ്സു തുറന്നു.

Screenshot 781

വളരെ ആവശ്യമുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹം എന്നാണ് അർച്ചനയുടെ അഭിപ്രായം. തന്‍റെ പല സുഹൃത്തുക്കളും ഡിവോഴ്സിലൂടെ  കടന്നു പോയിട്ടുണ്ട്. വിവാഹം കഴിക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിവാഹം കഴിക്കാൻ ഒരു പേപ്പറിൽ മാത്രം ഒപ്പിട്ടു കൊടുത്താൽ മതി.  വിവാഹബന്ധം വേർപെടുത്താൻ ഒരു കെട്ട് പേപ്പറിൽ ഒപ്പിടണം. 

തന്റെയും മുൻ ഭർത്താവ് അഭീഷിന്റെയും ആവശ്യങ്ങൾ വളരെ വ്യത്യസ്തമാണ് എന്ന് അർച്ചന പറയുകയുന്നു. അഭീഷ് വളരെ പ്രാക്ടിക്കൽ ആയി മാത്രം ചിന്തിക്കുന്ന വ്യക്തിയാണ്. പക്ഷേ താൻ അങ്ങനെയല്ല,  വളരെ ഇമോഷണൽ ആണ്. പരസ്പരമുള്ള പ്രശ്നം സുഹൃത്ത് ബന്ധത്തെ ബാധിക്കരുത് എന്ന് ചിന്തിച്ചതുകൊണ്ടാണ് ബന്ധം വേർപെടുത്താൻ തീരുമാനിച്ചത്. ഡിവോഴ്സ് ആകാനുള്ള കാരണം ഇതായിരുന്നു എന്നാണ് അർച്ചന പറയുന്നത്.