തന്നെ ഒറ്റ മനുഷ്യൻ തിരിഞ്ഞു നോക്കിയില്ല.. ഇന്നും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്…സീരിയൽ താരം മഹിമ…

മിനി സ്ക്രീന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ കലാകാരിയാണ് മഹിമ. ടെലിവിഷൻ പ്രേക്ഷകർക്ക് മഹിമയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വളരെ വർഷങ്ങളായി അവർ മലയാളത്തിലെ സീരിയലുകളിൽ സജീവമാണ്. ഒരു സീരിയലിന്റെ ചിത്രീകരണത്തിനിടയിൽ ഉണ്ടായ അപകടത്തെ കുറിച്ചും അപ്പോള്‍ തന്നെ അണിയറ പ്രവർത്തകർ അവഗണിച്ചതിനെക്കുറിച്ചും ഒരു ടെലിവിഷൻ പരിപാടിയില്‍ പങ്കെടുക്കവെ തുറന്നു പറയുകയുണ്ടായി.

Screenshot 775

രണ്ട് സീരിയലുകളുടെ ലൊക്കേഷൻ വച്ച് അപകടം സംഭവിച്ചിട്ടുണ്ട്. ഒരിക്കൽ ഷൂട്ടിങ്ങിനിടയിൽ കണ്ണിന് അപകടം പറ്റി. താനും അമ്മയായി അഭിനയിക്കുന്ന സീനിയർ ആർട്ടിസ്റ്റും ആയിരുന്നു അഭിനയിച്ചു കൊണ്ടിരുന്നത്. തുണി അലക്കി പിഴിഞ്ഞ് ഇടുന്ന ഒരു രംഗമായിരുന്നു. എവിടെനിന്നോ കൊണ്ടുവന്നൊരു കേബിളിന്റെ വള്ളി കൊണ്ട് അഴ കെട്ടി വെച്ചു. ആക്ഷന്റെയും കട്ടിന്റെയും ഇടയിലായിരുന്നു താന്‍ ശ്രദ്ധിച്ചിരുന്നതെന്ന് മഹിമ പറയുന്നു.

ആക്ഷൻ പറഞ്ഞതും കേബിൾ വന്നു തന്റെ കണ്ണിൽ അടിച്ചു. കണ്ണിന്റെ കഷ്ണമണിയോട് ചേർന്നാണ് കേബിള്‍ വന്നു കൊണ്ടത്. കുറച്ചു നേരത്തേക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാൻ കഴിഞ്ഞില്ല. വല്ലാതെ ബുദ്ധിമുട്ടി. ആദ്യം ഒരു നിസ്സാര സംഭവം എന്ന് കരുതി അത് വിട്ടു കളഞ്ഞു. പിന്നീട് കണ്ണ് തുറക്കാൻ പോലും വല്ലാതെ ബുദ്ധിമുട്ടി. കണ്ണ് ആകെ ചുവന്നു. കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി. ഒടുവിൽ താനങ്ങോട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെ കാണാൻ വണ്ടി വിട്ടു തരിക ആയിരുന്നു. താനും അമ്മയും കൂടിയാണ് ഡോക്ടറെ കാണാൻ പോകുന്നത്. ഒപ്പം വേറെ ആരും വന്നില്ല. തിരികെ വന്നതിനു ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. തനിക്ക് ഒരു വിശ്രമവും ലഭിച്ചില്ല. പിന്നീട് കുറച്ച് എപ്പിസോഡുകളിൽ അതിന്റെ ഇംപാക്ട് കാണാൻ കഴിയുമായിരുന്നു. കാരണം കണ്ണ് നന്നായി ചുവന്നാണിരുന്നത്. നിരവധി ആശുപത്രികളിൽ പോയി. ഒടുവിൽ കണ്ണിന്റെ സ്പെഷലിസ്റ്റിനെ തന്നെ പോയി കാണേണ്ട സാഹചര്യം ഉണ്ടായി. ഇന്നും ആ കണ്ണിന് പ്രശ്നമുണ്ട്. അന്ന് തന്ന മരുന്ന് കഴിക്കുമ്പോൾ
മാത്രമേ അത് മാറാറുള്ളൂ എന്നും മഹിമ പറയുന്നു.