മലയാളത്തിന്റെ പ്രിയ കലാകാരിയായ നടി മഞ്ജു പിള്ളയ്ക്കും മകൾക്കും ഫ്ളോറൻസില്‍ വച്ച് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് അടുത്തിടെ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോൾ അവർ പറയുകയുണ്ടായി.
തന്റെ മകളുടെ ഒപ്പം വലിയൊരു ആപത്തിൽപ്പെട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് പോയിട്ടുണ്ടെന്ന് മഞ്ജു പറയുന്നു. ശരിക്കും ഒരു സ്കാമിൽ പെട്ടതാണ്. തന്റെ മകൾ അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തിരുന്നു. അതിന്റെ പണം വാങ്ങിയ ആള് കടന്നു കളഞ്ഞു. റോം വരെ അയാളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. റോം കഴിഞ്ഞപ്പോൾ പിന്നീട് അയാളെ കിട്ടുകയും ചെയ്തില്ല
താനും മകളും റോമിൽ നിന്ന് ഫ്ലോറന്‍സില്‍ ഉള്ള ഫ്ലൈറ്റിൽ ആയിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. പത്തര ആയപ്പോൾ ഫ്ലോറന്‍സില്‍ എത്തി. അവിടെ എത്തിയപ്പോൾ മുതൽ പണം വാങ്ങിയ ആളെ വിളിക്കുന്നുണ്ടെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല. പിന്നീട് ഫ്ലോറൻസില്‍ നിന്നും അയാൾ തന്ന
അഡ്രസ്സിലേക്ക് അന്വേഷിച്ച് എത്തിയപ്പോൾ അവിടെ ആരുമില്ലായിരുന്നു. അവിടെയുള്ള ലോക്കൽസിനു ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് ശരിക്കും പെട്ടുപോയി. താനും മകളും മാത്രം ആ തണുപ്പത്ത് രണ്ടു മണിവരെ എന്ത് ചെയ്യണമെന്നറിയാതെ നിന്നു.
കയ്യിൽ കുറച്ച് പെട്ടികൾ ഉണ്ടായിരുന്നു അത് അവിടെ വച്ച് മകളെയും കൊണ്ട് പോകാൻ കഴിയുമായിരുന്നില്ല. മകളെ ഒറ്റയ്ക്ക് വിടാൻ പറ്റില്ലായിരുന്നു. ശരിക്കും എന്ത് ചെയ്യണം എന്നറിയാത്ത സ്ഥിതിയായി. അപ്പോൾ ബംഗ്ലാദേശിയായ ഒരു മനുഷ്യൻ വന്നാണ് തന്നെയും മകളെയും സഹായിച്ചതെന്ന് മഞ്ജു ഓർക്കുന്നു.
താൻ ആരെയും ഉപദ്രവിക്കുന്ന വ്യക്തിയല്ല. സഹായം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് അമ്മ പറയാറുണ്ട്. എല്ലാവരെയും ഒരേ കണ്ണിലാണ് കാണാറുള്ളത്. ഒരുതരത്തിലും ഉള്ള വലിപ്പച്ചെറുപ്പവും ആരോടും കാണിക്കാറില്ല. എല്ലാവരോടും നല്ല രീതിയിൽ ആണ് പെരുമാറുന്നത്. അതുകൊണ്ടായിരിക്കാം ഇറ്റലിയില്‍ വച്ച് തനിക്ക് അത്തരം ഒരു സഹായം ലഭിച്ചത്. താൻ ഇപ്പോഴും വിശ്വസിക്കുന്നത് അന്ന് സഹായിക്കാൻ എത്തിയത് ദൈവമാണെന്നാണ്, മഞ്ജു പറയുന്നു.