ഇരട്ടകളായ യുവതികൾ തമ്മിൽ പിരിയാൻ ഉള്ള വിഷമം മൂലം സുഹൃത്തായ യുവാവിനെ തങ്ങളുടെ രണ്ടു പേരുടെയും ഭര്‍ത്താവായി സ്വീകരിച്ചു. ഐഡന്റിക്കൽ ട്വിൻസ് ആയ പിങ്കിയും റിങ്കിയും ഐടി എഞ്ചിനീയർമാരാണ്. ഒരിക്കലും തമ്മിൽ പിരിയാൻ കഴിയില്ല എന്നുള്ളതുകൊണ്ടാണ് ഒരാളെ തന്നെ വിവാഹം കഴിച്ചതെന്ന് ഇരുവരും പറയുന്നു. ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വളരെ വേഗം തന്നെ വൈറലായി മാറി.
വളരെ വ്യത്യസ്തമായ വിവാഹം നടന്നത് മഹാരാഷ്ട്രയിലെ സേലാപൂര് ജില്ലയിലുള്ള അക്ക്ലുജ് എന്ന് പേരുള്ള ഒരു ഗ്രാമത്തിലാണ്. രണ്ട് യുവതികളെയും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചത് ഇരുവരുടെയും സുഹൃത്തായ അതുൽ എന്ന യുവാവ് ആണ്.
ചെറുപ്പം മുതൽ തന്നെ പിങ്കിയും റിങ്കിയും ഒരുമിച്ചാണ് വളർന്നത്. പരസ്പരം പിരിയുന്നതിനെ കുറിച്ച് ഒരിക്കലും ഇരുവർക്കും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഇതോടെയാണ് രണ്ടു പേരും ഒരു വ്യക്തിയെ തന്നെ തങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരാൻ തീരുമാനിച്ചത്. യുവതികളുടെ ആഗ്രഹത്തിന് രണ്ട് വീട്ടുകാരും തടസ്സം നിന്നില്ല. ഇതോടെ വളരെ വ്യത്യസ്തമായ ഈ വിവാഹത്തിന് അരങ്ങൊരുങ്ങുകയായിരുന്നു.
പിങ്കിയുടെയും റിങ്കിയുടെയും അച്ഛൻ നേരത്തെ മരിച്ചതാണ്. ഇരുവരും അമ്മയുടെ ഒപ്പമാണ് താമസിച്ചിരുന്നത്. അമ്മയുടെ ചികിത്സയ്ക്കും മറ്റുമായി അതുലിന്റെ വാഹനത്തിലാണ് ആശുപത്രിയിൽ പോയിരുന്നത്. എങ്ങനെയാണ് അതുൽ യുവതികളുമായി അടുക്കുന്നത്. ഈ അടുപ്പം വളരെ വേഗം തന്നെ പ്രണയമായി മാറി.
ഏതായാലും ഈ വാർത്ത പുറത്തു വന്നതോടെ സമൂഹ മാധ്യമത്തിൽ ഇരുവരെയും വിമർശിക്കുന്നവരും അഭിനന്ദിക്കുന്നവരും നിരവധിയാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി ഇത് മാറുകയും ചെയ്തു.