തന്റെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി നടൻ ബിനു പപ്പു…

മലയാളം എന്നെന്നും ഓർക്കുന്ന കലാകാരനാണ് കുതിരവട്ടം പപ്പു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പുവിന്  വലിയ സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരില്‍ നിന്നും എല്ലായിപ്പോഴും ലഭിക്കുന്നത് . ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ അദ്ദേഹം ചലച്ചിത്ര ലോകത്ത് വളരെ സജീവമാണ് ഇപ്പോൾ . ബിനു പപ്പു അഭിനയിച്ച സൗദി വെള്ളക്ക എന്ന  ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനന്‍ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുണ്‍ മൂർത്തിയാണ് . ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന് എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബിനു പപ്പു.

Screenshot 758

തന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്നതെന്ന് ബിനു പപ്പു പറയുന്നു. ആ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും താന്‍ ഇതിനോടകം  ആരംഭിച്ചു കഴിഞ്ഞു . വരുന്ന രണ്ടു വർഷത്തിനുള്ളിൽ തന്നെ ഷൂട്ടിംഗ് തുടങ്ങണമെന്നാണ് വിചാരിക്കുന്നത് . ഇപ്പോൾ മറ്റൊരു ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥയുടെ തിരക്കിലാണ് ഉള്ളത്. തരുണ്‍ മൂര്‍ത്തിയാണ് ആ  ചിത്രം സംവിധാനം ചെയ്യുന്നത്.  

താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് വേണ്ടി താരങ്ങളെ സമീപിച്ചതായും നിലവിൽ ഏറ്റെടുത്ത പ്രോജക്ടുകൾ പൂർത്തിയാക്കിയതിനു ശേഷം മാത്രം തന്റെ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നും ബിനു പപ്പു പറയുന്നു. ഇപ്പോൾ താൻ തിരക്കഥ എഴുതുന്ന ചിത്രം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. അതിന്‍റെ തിരക്കഥ പൂർത്തിയാക്കി അടുത്ത വർഷം ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് താനെന്നും ബിനു പപ്പു കൂട്ടിച്ചേർത്തു.