അദ്ദേഹമാണ് ആ പേരിട്ടത്… ദുഃഖം പിടിച്ചു നിർത്താനാകാതെ നവ്യാ നായർ പൊട്ടിക്കരഞ്ഞു…

സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് നവ്യ നായർ. ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനത്തെ തുടർന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ നവ്യ സിനിമാ ലോകത്ത് സജീവമായി. അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് നവ്യ വിവാഹിതയാകുന്നത്. വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്തു അവർ. ഏറെ വർഷങ്ങൾക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീരമായ ഒരു തിരിച്ചുവരവാണ് അവർ നടത്തിയത്. വലിയ അംഗീകാരമാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. നവ്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ തന്റെ പുതിയ ഉദ്യമവുമായി രംഗത്ത് വന്നിരിക്കുകയാണ് അവർ.  മാദംങ്കി സ്കൂൾ ഓഫ് പെർഫോമിങ് ആർട്ടിസ്റ്റ് എന്ന സംരംഭമാണ് അവർ ആരംഭിച്ചിരിക്കുന്നത്. ഈ സംരംഭം ഉദ്ഘാടനം ചെയ്തിരിക്കുന്നത് ലോകപ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദർശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂർത്തിയും ചേർന്നാണ്. കൊച്ചി പടമുകളിൽ ലീഡർ കെ കരുണാകരൻ റോഡിലാണ് ഈ സ്ഥാപനം ഉള്ളത്. ഇതിന്‍റെ  ഉദ്ഘാടന വേളയിൽ സംസാരിച്ച നവ്യ ഏറെ വികാരഭരിതയായി. അവരുടെ തൊണ്ടയിടറി. 

Screenshot 753

തന്റെ യഥാർത്ഥ പേര് ധന്യ എന്നാണ്. നവ്യ എന്ന പേര് കേരളത്തിൽ ഇപ്പോൾ അറിയപ്പെടാൻ പ്രധാന കാരണം സംവിധായകൻ സിബി മലയിലാണ്. തനിക്ക് ആ പേരിട്ടത് അദ്ദേഹമാണ്. താൻ ഇന്ന് ആരാണ് എന്നതിന്റെ പ്രധാനപ്പെട്ട കാരണവും അദ്ദേഹം തന്നെയാണ്. തന്റെ ഭാഗമായതിൽ ഒരുപാട് നന്ദിയുണ്ടെന്നും നവ്യ പറഞ്ഞു.

ശാസ്ത്രീയമായ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിട്ടാണ് നവ്യ മാദംങ്കി സ്കൂൾ ഓഫ് പെർഫോമിങ് ആര്‍ട്സ് എന്ന സ്ഥാപനം ആരംഭിച്ചത്. നിരവധി പ്രമുഖർ ഉദ്ഘാടന വേളയിൽ പങ്കെടുത്തു.