തന്റെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതിൽ സ്ത്രീകള്‍ക്ക് ചില പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ട്. അത് കൃത്യമായി യോജിക്കുന്നു എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അവരിൽ ആകർഷണം ഉടലെടുക്കുകയുള്ളൂ. അറിഞ്ഞോ അറിയാതെ പലകാര്യങ്ങളും ഇണയെ ഇഷ്ടപ്പെടാനും
ഇഷ്ടപ്പെടാതിരിക്കാനും ഉള്ള കാരണമായേക്കാം. തന്റെ ഇണയില്‍ ആദ്യത്തെ കാഴ്ചകൾത്തന്നെ സ്ത്രീകള്‍ അന്വേഷിക്കുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
ഒരു പുരുഷന്റെ നടപ്പിലും പെരുമാറ്റത്തിലും സ്ത്രീകൾ പലകാര്യങ്ങളും വളരെ ഗഹനമായി തന്നെ ശ്രദ്ധിക്കാറുണ്ട്. അതിൽ ആദ്യത്തേത് പുരുഷന്റെ ശരീരപ്രകൃതി തന്നെയാണ്. ഒരു പുരുഷന്റെ ഉയരം, തടി തുടങ്ങിയവയെല്ലാം തന്നെ സ്ത്രീകളിൽ ആകർഷണമുളവാക്കും. അറിഞ്ഞോ അറിയാതെയോ അവർ തങ്ങളുടെ ശരീരവുമായി പുരുഷന്റെ ശരീരം ഒത്തു നോക്കുകയും അതുമായി വളരെ വലിയ വ്യത്യാസം ഉണ്ടെങ്കിൽ ഉടൻതന്നെ അതിനെ അനാകർഷകമായി കണക്കാക്കുകയും ചെയ്യും.
സ്വാഭാവികമായും ഒരു പുരുഷന്റെ കാഴ്ചയ്ക്കുള്ള ഭംഗിയും രൂപവും ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. വസ്ത്രങ്ങൾ, തലമുടി, വൃത്തി അവർ ഒരുങ്ങുന്ന രീതി തുടങ്ങിയവയെല്ലാം തന്നെ ഒരു സ്ത്രീയെ ആകർഷിക്കും. ഒരു പുരുഷനെ സ്ത്രീയിലേക്ക് ആകർഷിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ചിരി. ഉള്ളു തുറന്നു ഹൃദ്യമായുള്ള ചിരിയിൽ ഏത് സ്ത്രീയും ഒരു നിമിഷം അറിയാതെയെങ്കിലും നോക്കിപ്പോകും. ഒട്ടും കളങ്കമില്ലാത്ത ചിരി സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കും. നല്ല ദന്തനിരയുള്ള പുരുഷനെ സ്ത്രീകൾ വളരെ പെട്ടെന്ന് ഇഷ്ടപ്പെടുന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ആകര്‍ഷണത്തോടൊപ്പം ആത്മവിശ്വാസത്തോടെയുള്ള സംസാരം ഏതൊരു സ്ത്രീയിലും ആകർഷണം ഉളവാക്കും. ആത്മ വിശ്വാസത്തോടെ സംസാരിക്കുന്നതിനെ ഏറെ താല്പര്യത്തോടെയാണ് സ്ത്രീകൾ കണക്കാക്കുന്നത്. പോസിറ്റീവായി ഇടപെടുന്ന പുരുഷന്മാരിലേക്ക് സ്ത്രീകൾ വളരെ വേഗം അടുക്കും.
ശാരീരികമായ മേന്മയോടൊപ്പം തന്നെ പ്രധാനമാണ് നല്ല രീതിയിൽ സംസാരിക്കാനുള്ള കഴിവും. തമാശ കലർന്നതും അവസരോചിതമായുള്ള സംസാരവുമാണ് എല്ലായിപ്പോഴും സ്ത്രീകൾ പ്രതീക്ഷിക്കുന്നത്. ഇതുകൂടി ശ്രദ്ധിച്ചാണ് ഒരു സ്ത്രീ പുരുഷനെ വിലയിരുത്തുന്നത്.