അന്തരിച്ച പ്രമുഖ നടി കെ പി എസ് സി ലളിതമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് മഞ്ജു പിള്ള. ഏറ്റവും പുതിയ ചിത്രമായ ടീച്ചറിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മഞ്ചു പിള്ള കെ പി എസ് സി ലളിതയെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്ക് വച്ചു.
കെ പി എസ് സി ലളിത തന്റെ അമ്മയുടെ സ്ഥാനത്തുള്ള വ്യക്തിയാണെന്ന് മഞ്ജു പിള്ള പറയുന്നു. തന്നെ വഴക്ക് പറയാൻ ഉപദേശിക്കാനും ചീത്ത പറയാനും അടിക്കാനും ഒക്കെ അവകാശമുള്ള വ്യക്തിയാണ് അവർ. തന്നെ ഇടയ്ക്ക് അടിക്കാറുമുണ്ട്. താൻ അവരുമായി ഒരുമിച്ച് ജീവിച്ചു. താനും കെ പി എസ് സി ലളിതയും ഒരുമിച്ച് ജീവിച്ചവരാണ്. താൻ ഇടയ്ക്ക് കെ പി എസ് സി ലളിതയുടെ വീട്ടിൽ പോയി നിൽക്കാറുണ്ട്.
കൊച്ചിയിൽ ആദ്യമായി താമസിക്കാൻ എത്തിയപ്പോൾ കുറച്ചു വർഷങ്ങൾ താനും അവരും ഒരേ ഫ്ലാറ്റിൽ ആയിരുന്നു താമസ്സിച്ചിരുന്നത്. താൻ മിക്കപ്പോഴും വീട്ടിൽ ഒന്നും ഉണ്ടാക്കാറില്ല. കെ പി എസ് സി ലളിതയുടെ വീട്ടിൽ പോയാണ് ആഹാരം കഴിക്കുന്നത്. അത്തരത്തിലുള്ള ഒരു ജീവിതമായിരുന്നു തന്റേത്. ഒരു വ്യക്തി എന്ന നിലയിൽ അവര് തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അത് ജീവിതത്തിൽ ആയാലും അഭിനയത്തിൽ ആയാലും.
അതേസമയം അന്തരിച്ച നടി കൽപ്പന തനിക്ക് ചേച്ചിയെ പോലെയാണെന്ന് മഞ്ജു പറയുന്നു. ഥന്നോട് ആദ്യമായി കോമഡി ചെയ്യാൻ പറയുന്നത് കൽപ്പനയാണ്. കോമഡി ചെയ്യാൻ തന്നെ പ്രോത്സാഹിപ്പിച്ചത് കൽപ്പന ആയിരുന്നു. തന്റെ വീട്ടിലെ ഒരു അംഗം തന്നെ ആയിരുന്നു കൽപ്പന എന്ന് മഞ്ജു പറയുന്നു.