സ്കൂളിലെ ആൺകുട്ടികൾ തന്നോട് എംഡി എം എ വേണോ എന്ന് ചോദിച്ചു…സ്കൂളിൽ സിനിമാ ഷൂട്ടിംഗിന് എത്തിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച് മീനാക്ഷി…

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന കലാകാരിയാണ് മീനാക്ഷി. ഒരേസമയം ടെലിവിഷനിലും അതുപോലെതന്നെ തിരശ്ശീലയിലും മീനാക്ഷി സജീവമാണ്. അഭിനേതാവ് എന്നതിലുപരി ഒരു മികച്ച അവതാരക കൂടിയാണ് മീനാക്ഷി. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ഒരു സ്കൂളിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവം മീനാക്ഷി അടുത്തിടെ പങ്കു വയ്ക്കുക ഉണ്ടായി. ലഹരിക്ക് എതിരെയുള്ള ബോധവൽക്കരണ പരിപാടിയിൽ വെച്ചാണ് മീനാക്ഷി തനിക്ക് നേരിട്ട അനുഭവം തുറന്നു പറഞ്ഞത്.

താൻ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത് വിജയ് യേശുദാസ് നായകനായി അഭിനയിക്കുന്ന സോൾജിയർ എന്ന ചിത്രത്തിലാണ്. ലഹരി ഉപയോഗത്തെക്കുറിച്ച് പറയുന്ന ഒരു ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയാണ് ലഹരി വേണോ എന്ന് സ്കൂളിലെ വിദ്യാർഥികൾ തന്നോട് ചോദിച്ചതെന്ന് മീനാക്ഷി വിശദീകരിക്കുന്നു.

Screenshot 730

ഒരു ദിവസം സിനിമയുടെ ഷൂട്ടിംഗ് സ്കൂളിൽ നടക്കുകയായിരുന്നു. താൻ അപ്പോൾ കുട്ടികളുടെ ഒപ്പം കളിച്ചും ചിരിച്ചും സമയം ചെലവഴിക്കുക ആയിരുന്നു. അപ്പോൾ പ്ലസ് വണ്ണിലോ പ്ലസ് ടുവിലോ  പഠിക്കുന്ന കുറെ ആൺകുട്ടികൾ തന്റെ അടുത്ത് വന്ന് കുറച്ച് എം ഡി എം എ എടുക്കട്ടെ എന്ന് ചോദിച്ചു. അവർ ഒരു തമാശയായി ചോദിച്ചതാണ് എന്നാണ് കരുതിയത്. അന്ന് എംഡി എം എ എന്താണെന്ന് കേട്ടിട്ട് പോലും ഇല്ലായിരുന്നു. കുട്ടികൾ ചോദിച്ചപ്പോൾ അത് എം ആൻഡ് എം എന്ന ചോക്ലേറ്റ് ആണെന്നാണ് കരുതിയത്. അത് നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ തന്നോളു എന്ന് പറയുകയും ചെയ്തു. അത് കേട്ട് അവർ അത്ഭുതപ്പെട്ടു. പിന്നീട് കുറച്ചു കഴിഞ്ഞ് കുറെ കുട്ടികൾ തന്‍റെ അടുത്ത് വന്ന് എന്ത് ഓർത്തിട്ടാണ് അത് വേണമെന്ന് പറഞ്ഞതെന്ന് ചോദിച്ചു. ഒരു ചോക്ലേറ്റ് ആകും എന്നാണ് താൻ കരുതിയത്. പിന്നീടാണ് അത് ഒരു മയക്കുമരുന്നാണെന്ന് താൻ മനസ്സിലാക്കുന്നതെന്ന് മീനാക്ഷി പറയുന്നു.