ആ തീരുമാനം എടുത്തത് ഞാനായിരുന്നു… ഒരു പല്ലിന് കേടു വന്നാൽ കുറച്ചൊക്കെ സഹിക്കും…പിന്നീട് ആ പല്ല് പറിച്ചു കളയണം… വിവാഹമോചനത്തെക്കുറിച്ച് ഗായിക വൈക്കം വിജയലക്ഷ്മിക്ക് പറയാനുള്ളത്…

മലയാളത്തിൽ നിരവധി ആരാധകരുള്ള ഗായികയാണ് വൈക്കം വിജയലക്ഷ്മി. കലാരംഗത്ത് നിരവധി ഉയരങ്ങൾ കീഴടക്കിയ അവരുടെ വ്യക്തി ജീവിതത്തിൽ വിവാഹത്തിന് ശേഷം  വലിയ വെല്ലുവിളിയാണ് ഉണ്ടായത്. തുടർന്ന് അവർ ആ ബന്ധം അവസാനിപ്പിച്ചു. ബന്ധം വേർപെടുത്താൻ ഉണ്ടായ കാരണത്തെക്കുറിച്ച് സിനി ഉലകം എന്ന ചാനലിൽ പങ്കെടുക്കവേ അവർ മനസ്സു തുറന്നു.

സ്നേഹം ആത്മാർത്ഥമായിരിക്കണം. മുൻ ഭർത്താവ് തന്റെ സംഗീതത്തെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. താനെന്തു ചെയ്താലും അതിലൊക്കെ നെഗറ്റീവ് കണ്ടെത്താൻ ശ്രമിച്ചു. താൻ കൈ കൊട്ടുന്നതും താളം പിടിക്കുന്നതുമൊന്നും അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു. കുറച്ചു മണിക്കൂർ പാടാം അതിനുശേഷം പാടാൻ പാടില്ല എന്ന് പറയുമായിരുന്നു. അയാൾ ഒരു സാഡിസ്റ്റ് ആയിരുന്നു. എപ്പോഴും കരയാൻ മാത്രമേ സമയം ഉണ്ടായിരുന്നുള്ളൂ.

Screenshot 728

തന്റെ അച്ഛനെയും അമ്മയും തന്നിൽ നിന്നും പിരിക്കാൻ ശ്രമിച്ചു. അത് താങ്ങാൻ കഴിയുന്നതായിരുന്നില്ല. എല്ലാം അറിഞ്ഞുകൊണ്ടല്ലേ വിവാഹം കഴിച്ചത് എന്ന് താൻ അയാളോട് ചോദിച്ചു. ഒടുവിൽ അയാളുടെ ഒപ്പം കഴിയാൻ പറ്റില്ല എന്ന് താൻ തന്നെ അങ്ങോട്ട് പറയുകയായിരുന്നു. അങ്ങനെ ഒരു തീരുമാനം എടുത്തത് താനാണ്. ആരും ഇങ്ങോട്ട് പറഞ്ഞതല്ല. എല്ലാം സഹിച്ചുകൊണ്ട് കഴിയേണ്ട കാര്യമില്ല.

തന്റെ ജീവിതത്തിൽ സംഗീതത്തിനാണ് പ്രാധാന്യം. സംഗീതവും  സന്തോഷവും ഇല്ലാത്തിടത്ത് സഹിച്ചു ജീവിക്കേണ്ട കാര്യമില്ല,  അത് ഉപേക്ഷിക്കുക തന്നെ വേണം. ഒരു പല്ലിന് കേടു സംഭവിച്ചാൽ കുറെയൊക്കെ അത് സഹിക്കാം കൂടുതൽ വേദനയായാൽ ആ പല്ല് പറിച്ചു കളയണം. ആളുകൾ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാറില്ല. മറ്റുള്ളവർ എന്ത് വിചാരിച്ചാലും ഒന്നുമില്ല. ജീവിതം നമ്മുടേതാണ്. അഡ്ജസ്റ്റ് ചെയ്യാൻ അമ്മ പറഞ്ഞിരുന്നുവെങ്കിലും തനിക്ക് അത് പറ്റുന്നില്ലെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ടെന്ന് വിജയലക്ഷ്മി പറയുന്നു.