തനിച്ചായിപ്പോയി…ജീവിക്കണോ മരിക്കണോ എന്നറിയാതെ നിന്നു… ഒരുകാലത്ത് മലയാളി യുവത്വത്തെ ത്രസിപ്പിച്ച ബീനയുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്…

പത്മരാജൻ സംവിധാനം ചെയ്തു 1981 തീയറ്ററില്‍ എത്തിയ ചിത്രമാണ് കള്ളൻ പവിത്രൻ. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായി കരുതിപ്പോരുന്ന സിനിമയാണ് കള്ളന്‍ പവിത്രന്‍ . ഈ ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയിരിക്കുന്നത് നെടുമുടി വേണുവാണ്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ഭാരത് ഗോപി അവതരിപ്പിച്ചിരിക്കുന്നത്. കള്ളൻ പവിത്രൻ എന്ന ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത് ബീന കുമ്പളങ്ങി എന്ന കലാകാരിയാണ്. ചിത്രത്തിൽ ഭരത് ഗോപി അവതരിപ്പിച്ചിരിക്കുന്ന മാമച്ചന്‍ എന്ന കഥാപാത്രത്തെ ഒരു നോട്ടം കൊണ്ട് വശീകരിക്കുന്ന ദമയന്തിയെ മലയാളികൾ ഒരുകാലത്തും മറക്കാൻ ഇടയില്ല. ബീന കുമ്പളങ്ങിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബീന അഭിനയ ലോകത്ത് സജീവമല്ല. ഇത്രയും കാലം സിനിമയിൽനിന്ന് വിട്ടു നിന്നത് അവസരങ്ങൾ തേടി വരാത്തത് കൊണ്ടാണെന്ന് മീന പറയുന്നു.

Screenshot 722

ജീവിതത്തില്‍ ആദ്യം ഭർത്താവിനെയും പിന്നീട് അമ്മയെയും നഷ്ടപ്പെട്ടു. ആകെ ഉണ്ടായിരുന്ന ആശ്രയം ആണ് ദൈവം കവർന്നെടുത്തത്. അതോടെ മാനസികമായി തകർന്നു. എങ്ങനെ തനിച്ച് ജീവിക്കുമെന്ന് പോലും അറിയാത്ത സ്ഥിതിയായി. ദൈവം എപ്പോഴും തന്നെ പരീക്ഷിക്കുകയാണ് ചെയ്തതെന്ന് പറയുന്നു.

 കള്ളൻ പവിത്രൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അത് മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അഭിനയത്തെക്കുറിച്ച് അന്ന് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. സംവിധായകൻ എന്താണ് പറയുന്നത്,  അതുപോലെ ചെയ്യുകയായിരുന്നു. കള്ളൻ പവിത്രനിലെ തന്‍റെ  കഥാപാത്രത്തെ എല്ലാവരും ഇഷ്ടപ്പെട്ടെങ്കിൽ അത് സംവിധായകനായ പത്മരാജന്റെ കഴിവ് മാത്രമാണ് എന്ന് ബീന പറയുന്നു. 

ആ ചിത്രത്തിനുശേഷം ധാരാളം നായിക വേഷങ്ങൾ കിട്ടുമെന്ന് കരുതിയെങ്കിലും തേടി വന്നതൊക്കെ മുണ്ടും ജാക്കറ്റും ധരിച്ച കഥാപാത്രങ്ങളാണ്. കൂടുതലും വേലക്കാരിയായോ അല്ലെങ്കിൽ അതുപോലെയുള്ള വേഷങ്ങളോ ആയിരിക്കും കിട്ടുക. പലപ്പോഴും അവസരങ്ങൾ പോലും വരാതെയായി. അന്നും ഇന്നും താൻ ആരോടും അവസരം ചോദിച്ച് പോകാറില്ല. കഥാപാത്രം ഉണ്ടെങ്കിൽ ഇങ്ങോട്ട് വിളിക്കും എന്നാണ് വിശ്വസിക്കുന്നത്. അവസരം ലഭിക്കാത്തതുകൊണ്ടാണ് സിനിമയിൽ നിന്നും മാറിനിൽക്കുന്നത്.

ഒരു വലിയ ഇടവേളക്ക് ശേഷമാണ് കല്യാണരാമന്‍  എന്ന ചിത്രത്തിലെ ഭവാനി എന്ന കഥാപാത്രം അവതരിപ്പിക്കാൻ അവസരം കിട്ടുന്നത്. അത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പലരും ആ കഥാപാത്രത്തെ കുറിച്ചാണ് തന്നോട് പറയാറുള്ളത്. അത് ചെയ്യുമ്പോൾ ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് തന്നെ കാണുന്ന പലരും ഭവാനിയെ ഓർത്ത് ചിരിക്കാറുണ്ട്. അതിൽ അതിയായ സന്തോഷമുണ്ട്. പിന്നീട് ചില ചിത്രങ്ങളിൽ കൂടി അഭിനയിച്ചെങ്കിലും വളരെ വർഷങ്ങളായി സിനിമകൾ ഒന്നുമില്ലാതെ ഇരിക്കുകയാണ് താനെന്ന് ബീന പറയുന്നു.