WCC എന്താണെന്ന് പോലും അറിയില്ല…ഫെമിനിസം മനസ്സില്‍ ഉള്ള വ്യക്തിയല്ല താന്‍… വെട്ടിത്തുറന്ന് ദേവി അജിത്ത്…

മലയാളത്തിലെ അറിയപ്പെടുന്ന അഭിനയേത്രിയാണ് ദേവി അജിത്ത്.  നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയായും വീഡിയോ ജോക്കിയായും ദേവി അജിത്ത് പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമ്മാതാവ് ആയിരുന്ന അജിത്തായിരുന്നു ദേവിയുടെ ഭർത്താവ്. ജയറാം നായകനായ ദ കാർ എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്നു വരുന്നതിനിടെയാണ് ഉണ്ടായ അപകടത്തിലാണ് അദ്ദേഹം മരണപ്പെടുന്നത്.  ഭര്‍ത്താവിന്റെ മരണത്തിന് ശേഷം കലാരംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷമാണ് അവര്‍ വീണ്ടും സിനിമയിൽ സജീവമാകുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ സജീവമാണെങ്കിലും തനിക്ക് അമ്മയിൽ മെമ്പർഷിപ്പ് ഇല്ലെന്ന് ദേവി അജിത് പറയുന്നു. അതിന്റെ കാരണവും അവർ വിശദീകരിക്കുകയുണ്ടായി.

Screenshot 710

താന്‍ അമ്മായിലോ WCC യിലോ മെംബര്‍ അല്ല.    മെമ്പർ ആകുന്നതിനുവേണ്ടി രണ്ട് പ്രാവശ്യം  അമ്മയിൽ ആപ്ലിക്കേഷൻ നൽകിയിരുന്നു. എന്നാൽ അപ്പോൾ ഒന്നും അവർ അത് അക്സെപ്റ്റ് ചെയ്തില്ല. താൻ ഇത് ഒരു കമ്പ്ലൈന്റ് ആയി പറയുന്നതല്ല. അതിനു ശേഷം മനസ്സിലുള്ള ഒരു ഈഗോ കാരണം അത് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

 അതേസമയം ഡബ്ല്യുസി പോലെ ഉള്ള സംഘടനകളോട് യാതൊരു തരത്തിലുള്ള താൽപര്യവും തനിക്ക് ഇല്ലെന്ന് ദേവി അജിത്ത് പറയുന്നു. തനിക്ക് അത് എന്താണെന്ന് പോലും അറിയില്ല. താൻ ഈ പറയുന്നത് സത്യമാണ്. താൻ മനസ്സിൽ ഫെമിനിസം കൊണ്ട് നടക്കുന്ന വ്യക്തിയല്ല. എല്ലാവരുമായി യോജിച്ചു പോകാൻ ഇഷ്ടപ്പെടുന്ന ആളാണ്. സിനിമയിൽ വരുന്ന ഗോസിപ്പുകളെ കുറിച്ച് പോലും താൻ അങ്ങനെ നോക്കാറില്ല. അതിലൊന്നും ബോദേട് അല്ല. മറ്റുള്ളവർ പറയുമ്പോൾ കേൾക്കുന്നു എന്നതല്ലാതെ അത് എന്താണെന്ന് മെനക്കെട്ടിരുന്നു നോക്കുന്ന ടൈപ്പ് അല്ല താനെന്ന് ദേവി അജിത് പറയുന്നു.