മമ്മൂട്ടിയുടെ അടുത്ത് പോകുമ്പോൾ പുള്ളിയുടെ മൂഡ് എന്താണെന്ന് മനസ്സിലാക്കണം…അല്ലങ്കില്‍ മൈന്‍റ് ചെയ്യില്ല…. വെറുതെ ഓടിച്ചെന്ന് കൈ കൊടുക്കാൻ ശ്രമിച്ചാൽ അദ്ദേഹം കൈ തരണമെന്നില്ല….. തുറന്നു പറഞ്ഞ് നടൻ ടിനി ടോം…

മിമിക്രി രംഗത്ത് നിന്നും സിനിമാ ലോകത്തേക്ക് കടന്നുവന്ന അഭിനേതാവാണ് ടിനി ടോം. വളരെ വർഷങ്ങളോളം സ്റ്റേജ് പ്രോഗ്രാമുകളിൽ ടിനിടോം സജീവമായിരുന്നു. മമ്മൂട്ടിയുടെ ബോഡി ഡബിൾ ആയി നിരവധി സിനിമകളിൽ ടിനിടോം വേഷമിട്ടിട്ടുണ്ട്. പ്രാധാന്യമുള്ള വേഷങ്ങൾ ഒന്നും അദ്ദേഹത്തിന് ആദ്യം ലഭിച്ചിരുന്നില്ല.  ടിനി ടോമിൽ ഒരു മികച്ച നടൻ ഉണ്ടെന്ന് കണ്ടെത്തുന്നതും അദ്ദേഹത്തെ തുടക്ക കാലത്ത് നിരവധി സിനിമകളിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുള്ളത് നാടൻ മമ്മൂട്ടിയാണ്. മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്ന വ്യക്തിയാണ് ടിനി ടോം. ഇപ്പോഴിതാ താൻ എങ്ങനെയാണ് മമ്മൂട്ടിയുമായുള്ള അടുപ്പം ഒരേപോലെ നിലനിർത്തുന്നതെന്ന് തുറന്നു പറയുകയാണ് അദ്ദേഹം.

മമ്മൂട്ടിയുടെ അടുത്ത് പോകുമ്പോൾ അലർട്ടുകൾ കൃത്യമായി നോക്കണം എന്ന് ഇനി ടോം പറയുന്നു. മമ്മൂട്ടിയുടെ അടുത്ത് പോകുമ്പോൾ റെഡ് അലർട്ട് യെല്ലോ അലർട്ട് എന്ന് പറയുന്ന ഒന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്താണ് അദ്ദേഹത്തിന്റെ മൂഡ് എന്നത് മനസ്സിലാക്കണം.  

Screenshot 707

അത് നോക്കുന്നതുകൊണ്ട് തന്നെ വർഷങ്ങളായി കൃത്യമായി ആ ബന്ധം കീപ്പ് ചെയ്യുന്നുണ്ട്. താൻ ഒരിക്കലും മമ്മൂട്ടിക്ക് അങ്ങോട്ട് പോയി അദ്ദേഹത്തിന് ശല്യമാകാറില്ല. എന്നാൽ അദ്ദേഹം തന്റെ ആവശ്യങ്ങളെല്ലാം നടത്തി തരാറുണ്ടെന്ന് ടിനി പറയുന്നു. പുറത്ത് എവിടെയെങ്കിലും വച്ച് കണ്ടാലും മമ്മൂട്ടിയെ എങ്ങനെയാണ് വിഷ് ചെയ്യേണ്ടത് എന്ന് നന്നായി അറിയാം. വെറുതെ ഓടിച്ചെന്ന് കൈ കൊടുക്കാൻ ശ്രമിച്ചാൽ അദ്ദേഹം ചിലപ്പോൾ കൈ തരണമെന്നില്ല.

മനോരമ ന്യൂസ് മേക്കറിന്റെ അവാർഡിന് എത്തിയപ്പോൾ മമ്മൂട്ടിയെ കണ്ടിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലണമോ വേണ്ടയോ എന്ന സംശയത്തിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് ഇടിച്ചു പൊളിച്ച് ചെന്നാൽ ചിലപ്പോൾ അദ്ദേഹം മൈൻഡ് ചെയ്യാതെ പോയേക്കാം. പിന്നീട് ആ പരിപാടി കഴിഞ്ഞു വന്നപ്പോൾ മമ്മൂട്ടി തന്നോട് ചോദിച്ചു എന്താണ് അവിടെ കിടന്നു പരങ്ങുന്നത് കണ്ടല്ലോ എന്ന്.

മമ്മൂട്ടി ഫിറ്റ്നസ് വളരെ നന്നായി നോക്കുന്ന വ്യക്തിയാണ്. വയറു ചാടിയിട്ടുണ്ടെങ്കിൽ എപ്പോൾ കണ്ടാലും എന്താണ് വയറൊക്കെ ചാടിയല്ലോ എന്ന് ചോദിക്കും. അത് അദ്ദേഹം വളരെ കൃത്യമായി തന്നെ പറയും, ക്ഷീണിച്ചിട്ടുണ്ടെങ്കിൽ ഉടൻ ചോദിക്കും എന്താ ഷുഗർ അടിച്ചോ എന്ന്. ശരീരം വളരെ കൃത്യമായി നോക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു അഭിനേതാവിന് വേണ്ടത് മസിൽ അല്ല. ആരോഗ്യവും ഫിറ്റ്നസ്സമാണ്. ഇത് രണ്ടും ചേർന്ന് ഒരു എക്സൈസ് ആണ് വേണ്ടത് അതല്ലാതെ മസിൽ പിടിച്ചു നിൽക്കണം എന്നല്ല അതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് ടിനി ടോം പറയുന്നു.