ഇപ്പോൾ എല്ലാം തിരിച്ചറിയുന്നു…സ്വയം സ്നേഹിച്ചു തുടങ്ങി…ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നടി അമലാ പോൾ…

മറ്റുള്ള പലർക്കും വേണ്ടി തന്റെ പല ഇഷ്ടങ്ങളും സന്തോഷങ്ങളും താൻ ഇതിനു മുമ്പ് മാറ്റിവെച്ചിട്ടുണ്ടെന്ന് നടി അമല പോൾ അഭിപ്രായപ്പെട്ടു. മുൻപ് സ്വന്തം ഇഷ്ടങ്ങൾക്ക് അത്ര വലിയ പ്രാധാന്യമൊന്നും നല്കാതിരുന്ന വ്യക്തി ആയിരുന്നു താനെന്ന് അമലാ പോൾ പറയുന്നു..

ജീവിതം എന്നു പറയുന്നത് വളരെ വലിയ യാത്രയാണ്. ഇതുവരെ സ്വന്തം ഇഷ്ടങ്ങൾക്ക് ജീവിതത്തിൽ ഒരു പ്രാധാന്യവും  കൊടുത്തിട്ടില്ല. ഈ യാത്രയിൽ പലതരത്തിലുള്ള ആൾക്കാരെയും തിരിച്ചറിയാനാണ് പഠിച്ചത്. ഓരോ കാലത്തും നമുക്ക് ചുറ്റും ഓരോ തരത്തിലുള്ള ആൾക്കാർ ഉണ്ടാകും. അതിൽ ചിലർ വളരെ ആത്മാർത്ഥതയോടെ നമ്മളെ സ്നേഹിക്കുന്നവർ ആയിരിക്കും. എന്നാൽ മറ്റുള്ളവർ അങ്ങനെ ആയിരിക്കില്ല,  അവർ ഇത്തിള്‍ കണ്ണികൾ ആയിരിക്കും. നമ്മുടെ കയ്യിൽ നിന്നും എത്രത്തോളം പണം അടിച്ചു മാറ്റുക എന്നത് മാത്രമായിരിക്കും അവരുടെ പ്രധാന ലക്ഷ്യം. എന്നാൽ നമ്മുടെ കൂടെ എപ്പോഴും നമ്മൾ മാത്രമേയുള്ളൂ എന്നത് ഒരു സത്യമാണെന്നും അത് താന്‍ തിരിച്ചറിഞ്ഞുവെന്നും അമല പോൾ പറയുന്നു.

Screenshot 701

എല്ലാകാലത്തും മനുഷ്യർ ജീവിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. മാതാപിതാക്കൾക്ക് വേണ്ടിയും മക്കൾക്ക് വേണ്ടിയും ജീവിതപങ്കാളിക്ക് വേണ്ടിയും ഒക്കെയാണ് മനുഷ്യര്‍ ജീവിതം നയിക്കുന്നത്. എന്നാൽ പിന്നീട് ഒരു ഘട്ടത്തിൽ തിരിഞ്ഞു നോക്കുമ്പോൾ എപ്പോഴെങ്കിലും അവനവനു വേണ്ടി ജീവിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിച്ചു തുടങ്ങും. ഇത്രയും കാലം താനും അങ്ങനെ ആയിരുന്നു. സ്വന്തം ഇഷ്ടങ്ങൾക്ക് വലിയ പ്രാധാന്യമൊന്നും ഇതുവരെ കൊടുത്തിരുന്നില്ല. മറ്റുള്ളവർക്ക് വേണ്ടി പല ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതൊക്കെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ഇപ്പോഴാണ് താൻ സ്വയം സ്നേഹിച്ചു തുടങ്ങുന്നത്. ഇപ്പോഴുള്ള ഏറ്റവും വലിയ സന്തോഷം യഥാർത്ഥ അമല പോളി തിരികെ കിട്ടി എന്നതാണെന്നും അത് സ്വയം കണ്ടെത്താൻ കഴിഞ്ഞതായും അമലാ പോൾ അഭിപ്രായപ്പെട്ടു