മലയാളം ഇവന്‍റെയൊന്നും വായിൽ വരില്ല…. സിനിമ തന്നെ ഒരു ചീറ്റിങ്ങ് ആണ്… തുറന്നടിച്ച് ഷമ്മി തിലകൻ…

ഒരു നടൻ എന്നതിലുപരി മികവുറ്റ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും കഴിവ് തെളിയിച്ച കലാകാരനാണ് ഷമ്മി തിലകൻ. സ്വന്തം സിനിമയ്ക്ക് ഡബ്ബ് ചെയ്യുന്നതിനേക്കാൾ പ്രയാസകരമായ കാര്യമാണ് മറ്റൊരാൾക്ക് വേണ്ടി ഡബ്ബ്  ചെയ്യുന്നതെന്ന് നടൻ അഭിപ്രായപ്പെട്ടു.

ചില നടന്മാര്‍ വെറുതെ വന്ന് എ ബി സി ഡി എന്ന് ഡയലോഗ് പറഞ്ഞിട്ട് പോവുകയാണ് ചെയ്യുന്നത്. മലയാളം ഇവന്റെയൊന്നും വായിൽ വരില്ല. അത് പിന്നീട് ഡയലോഗ് ആക്കിയെടുത്ത് ഭാവത്തിൽ പറയുക എന്നതാണ് തന്റെ ജോലി. സ്വന്തമായി ഡബ്ബ് ചെയ്യുന്നതിനേക്കാൾ പ്രയാസമാണ് മറ്റൊരാൾക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത്. ഡബ്ബ് ചെയ്തപ്പോൾ ഏറ്റവും അധികം പ്രയാസപ്പെട്ടത് ദേവാസുരത്തില്‍ നെപ്പോളിയനു വേണ്ടി ഡബ്ബ് ചെയ്തപ്പോഴാണെന്ന് ഷമ്മി തിലകന്‍ അഭിപ്രായപ്പെട്ടു. 

Screenshot 695

ദേവാസുരത്തില്‍ തെറ്റായിട്ടുള്ള ഡയലോഗ് ആണ് പറഞ്ഞു വെച്ചിരിക്കുന്നത്. അതിന്റെ അസോസിയേറ്റ് ഡയറക്ടറുമായി ഇതിന്റെ പേരില്‍ വഴക്കായി. ലിപ്പ് സിങ്ക് ആയിരുന്നു അവർക്ക് വേണ്ടത്. എന്നാൽ ലിപ് സിങ്ക് ആയി ചെയ്യുമ്പോള്‍ ഒരിക്കലും അത് സിനിമയുമായി മാച്ച് ആകില്ല. സൗണ്ട് മോഡുലേഷൻ കറക്റ്റ് ആയി കൊണ്ടുവരാൻ കഴിയില്ല. ഭാവം വരുത്താനും കഴിയില്ല. സിനിമ കാണുന്ന രസത്തിൽ ലിപ്പ് സിംഗൊന്നും അങ്ങനെ ആരും ശ്രദ്ധിക്കില്ല. സീൻ റിവൈൻഡ് അടിച്ച് ആരും കാണാൻ പോകുന്നില്ല. സിനിമ എന്നു പറയുന്നത് തന്നെ ഒരു തരം ചീറ്റിംഗ് ആണ്. കാരണം അങ്ങനെയൊരു സംഭവം തന്നെ ഇല്ല. ആളുകളെ തോന്നുകയാണ് ചെയ്യുന്നത്. ആ ചീറ്റിംഗ് എത്രത്തോളം തന്മത്ത്വത്തോടെ ചെയ്യുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയം ഉള്ളതെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർന്നു.