വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാ ലോകത്ത് സ്വന്തമായി ഒരു ഇടം സൃഷ്ടിച്ച യുവ നടിമാരിൽ ഒരാളാണ് ദുർഗാ കൃഷ്ണ. നടിയുടെ ഏറ്റവും ഒടുവിൽ തിരശീലയില്‍ എത്തിയ ഉടൽ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. നിരൂപകാരടക്കം താരത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരുന്നു. ദുർഗ്ഗാ സമൂഹ മാധ്യമത്തിലും വളരെ സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും അവർ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. തന്റെ അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന ഒരു വീഡിയോ ദുർഗ്ഗ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ ഒരാൾ മോശം കമന്റ് ചെയ്തു. വളരെ അസഭ്യമായ ഭാഷ ആയിരുന്നു അയാള്‍ പൊതു ഇടത്തില്‍ ഉപയോഗിച്ചത്. ഇയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി തന്നെ ദുർഗ നൽകി. ഒരു ഫെയ്ക്ക് അക്കൗണ്ടിൽ നിന്നുമായിരുന്നു ആ മോശം കമന്റ് വന്നത്.
ഇതുപോലുള്ളവർ ആരുടെയൊക്കെയോ കോണ്ടം ലീക്കായി ഉണ്ടായ പ്രതിഭാസം ആണെന്ന് ദുർഗ പച്ചക്ക് പറഞ്ഞു. കമന്റ് ഇടാൻ അത്രത്തോളം മുട്ടി നിൽക്കുക ആണെങ്കിൽ എവിടെയെങ്കിലും ഒക്കെ കുറച്ചു ഉറപ്പുണ്ടെങ്കിൽ ഒറിജിനൽ അക്കൌണ്ടുമായി വാ എന്നായിരുന്നു ദുർഗ നൽകിയ മറുപടി. തന്റെ അമ്മയുടെ വീഡിയോയ്ക്ക് മോശം കമന്റിട്ട ആളിനോടുള്ള ദേഷ്യവും അമർഷവും നടിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. ഈ കമന്റിന്റെ സ്ക്രീൻഷോട്ട് ആയിരുന്നു ആദ്യം പുറത്തു വന്നത്. ഇതോടെ താരത്തിന് വലിയ തോതില്‍ വിമർശനം നേരിടേണ്ടി വന്നു. എന്നാൽ നടി ഇങ്ങനെ പ്രതികരിച്ചതിന്റെ കാരണം അറിഞ്ഞതോടെ എല്ലാവരും ദുർഗയെ അനുകൂലിക്കുകയും ഇത്തരക്കാര്‍ക്ക് ഇങ്ങനെ തന്നെ മറുപടി നല്‍കണമെന്ന് ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.