സംഗീതവും പ്രാർത്ഥനയും മാത്രമായിരുന്നു റഹ്മാന്റെ ജീവിതം.. മ്യൂസിക് ചെയ്യാത്ത സമയത്ത് റഹ്മാൻ നിസ്കരിച്ചു കൊണ്ടേയിരിക്കും… എ ആർ റഹ്മാനെ കുറിച്ച് നടന്‍ റഹ്മാൻ..

സംഗീത സംവിധായകൻ എ ആർ റഹ്മാനും നടൻ റഹ്മാനും തമ്മിൽ പേരിൽ മാത്രമല്ല ബന്ധമുള്ളത്. ഇരുവരും വളരെ അടുത്ത ബന്ധുക്കളാണ്. റഹ്മാനും എ ആര്‍ റഹ്മാനും ജ്യേഷ്ടത്തിയേയും അനിയത്തിയേയും ആണ് വിവാഹം കഴിച്ചിട്ടുള്ളത്. എന്നാൽ റഹ്മാൻ തന്റെ ബന്ധു ആയതിനു ശേഷം ജീവിതത്തിൽ പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടൻ റഹ്മാൻ. ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് റഹ്മാന്റെ ഈ തുറന്നു പറച്ചില്‍. 

റഹ്മാനെ പോലെ ഒരു വലിയ വ്യക്തി കുടുംബത്തിൽ ഉണ്ട് എന്ന് ഓർക്കുമ്പോൾ സന്തോഷമാണ് ഉള്ളതെന്ന് നടൻ റഹ്മാൻ പറയുന്നു. പക്ഷേ അതിന്റെ പേരിൽ കരിയറിൽ പല ഡാമേജുകളും തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Screenshot 679

എന്നാണോ എ ആർ റഹ്മാൻ തന്റെ അളിയനായി മാറിയത് അന്നു മുതൽ തനിക്ക് വരുന്ന പല ഓഫറുകളും അദ്ദേഹത്തിന്റെ സംഗീതം വേണമെന്ന് ഉദ്ദേശത്തോടു കൂടിയാണ്. താന്‍ ആരോടും സഹായം ചോദിക്കാറില്ലന്നു റഹ്മാന്‍ പറയുന്നു. എന്നാല്‍  തന്നിലൂടെ റഹ്മാനിലേക്ക് എത്തുക എന്നതാണ് പലരുടെയും ലക്ഷ്യം. ഒരു പാട്ടുണ്ടാക്കാൻ ചിലപ്പോൾ രണ്ടു വർഷത്തിലധികം സമയം എടുക്കുന്ന ആളാണ് റഹ്മാൻ. റഹ്മാൻ എപ്പോഴാണ് ഡേറ്റ് തരുന്നത് അപ്പോൾ സിനിമയെക്കുറിച്ച് ചിന്തിക്കാം എന്ന് പറഞ്ഞ് പല സംവിധായകരും മടങ്ങി പോകാറുണ്ട്. അത് പലപ്പോഴും വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. ഒരിക്കൽ ഒരു നിർബന്ധത്തിന്റെ പുറത്ത് റഹ്മാനോട് പറഞ്ഞപ്പോൾ സംഭവിച്ച ചിത്രമാണ് സംഗമം.

താനും എ ആർ റഹ്മാനും തമ്മിൽ സ്വഭാവത്തിൽ രണ്ടു ധ്രുവങ്ങളിലാണ് ഉള്ളത്. ആദ്യകാലങ്ങളിൽ മതം മാറിയ സമയമായിരുന്നതുകൊണ്ടു തന്നെ സംഗീതവും പ്രാർത്ഥനയും മാത്രമായിരുന്നു റഹ്മാന്റെ ജീവിതം. സംഗീതം ചെയ്യാത്ത സമയത്ത് റഹ്മാൻ നിസ്കരിച്ചു കൊണ്ടിരിക്കും. ഒരുതരത്തിലുമുള്ള തമാശയ്ക്കും റഹ്മാന്റെ ജീവിതത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ അതൊക്കെ മാറി.  മോഹൻലാലിന്റെ ആറാട്ടിലേക്ക് എ ആർ റഹ്മാൻ വരുന്നത് താൻ വഴിയാണെന്നും റഹ്മാൻ പറയുകയുണ്ടായി.