തന്നെ ജനങ്ങൾ കാണുന്നത് 55 വയസ്സുള്ള മധ്യവയസ്കയായ സ്ത്രീയായിട്ടാണ്. അത് കാണുമ്പോൾ ചിരി വരും…ഉമാ നായർ…

മലയാളത്തിലെ മിനിസ്ക്രീന്‍ പ്രേഷകർക്ക് വളരെ സുപരിചിതയാണ് ഉമാ നായർ. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച കലാകാരിയാണ് അവര്‍. സമീപകാലത്തായി  സീരിയലുകൾക്കെതിരെ ഉയർന്നു വരുന്ന വിമർശനത്തെക്കുറിച്ചും സമൂഹ മാധ്യമത്തിൽ തനിക്കെതിരെ ഉണ്ടാകുന്ന മോശം കമന്റുകളെ കുറിച്ചുമൊക്കെ അടുത്തിടെ തുറന്നു സംസാരിക്കുകയുണ്ടായി.

സിനിമയിൽ ഒരു മണിക്കൂറിൽ ഒരു മനുഷ്യന്റെ ജീവിതം വരച്ചു കാണിക്കുകയാണ് ചെയ്യുന്നത്. അത് വളരെ സൂക്ഷ്മമായാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു ദിവസം ഒരു സീൻ ആയിരിക്കും എടുക്കുക. എന്നാൽ സീരിയൽ ദിവസേന ടെലികാസ്റ്റ് ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ അതിന്റെ പിറകിലുണ്ട്. ഒരു ദിവസം 14 സീനുകൾ  വരെ ഒരു സീരിയലിൽ ഷൂട്ട് ചെയ്യും. അപ്പോൾ 100% പെർഫെക്ഷൻ ഉണ്ടാകണമെന്നില്ലെന്ന് ഉമാ നായർ പറയുന്നു.

Screenshot 676

സീരിയലുകളിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷവതിയാണ്. കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത് സീരിയലിൽ അഭിനയിക്കുന്നത് കൊണ്ടാണ്. ചിലർ സീരിയൽ ബോറാണെന്ന് പറയുമ്പോൾ അത് ആസ്വദിക്കുന്നവരും ഉണ്ടെന്ന് ഉമ പറയുന്നു.

സീരിയൽ കാണുന്നവർ ചെറുപ്പക്കാർ അല്ല. വീട്ടിലെ ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുന്നവരാണ്. സീരിയലിൽ ഒരു ദിവസം നിരവധി തവണ ഡ്രസ്സ് ചെയ്ഞ്ച് വേണ്ടിവരും. അത് വേഗത്തിൽ ചെയ്യേണ്ട കാര്യമാണ്. ഒരു സീൻ അഭിനയിക്കാൻ തന്നാൽ പെട്ടെന്ന് അത് ഉൾക്കൊണ്ട് ചെയ്യണം. എന്നാൽ സിനിമ അങ്ങനെയല്ല. ട്രോളുന്നവർക്ക് എന്തും പറയാം. മഹത്തായ സൃഷ്ടികൾ പോലും ട്രോളുന്നുണ്ട്. ട്രോൾ ചെയ്തു കുറെ പേർ ജീവിക്കുന്നുണ്ട്. അത് അവരുടെ ഉപജീവനമാർഗമാണ്. ഒന്നോ രണ്ടോ വർഷം ഒരു സീരിയൽ നീണ്ടുപോകുമ്പോൾ അത്രയും പേരുടെ കുടുംബവും ജീവിക്കുകയാണ്. അത് നശിപ്പിക്കേണ്ട ആവശ്യം എന്താണെന്ന് ഉമ ചോദിക്കുന്നു.

അതേസമയം സമൂഹമാധ്യമത്തിൽ തന്നെ കിളവി എന്നും അമ്മൂമ്മ എന്നും വിളിച്ച് കളിയാക്കാറുണ്ടെന്നും എന്നാല്‍ അതൊന്നും തന്നെ ബാധിക്കാറില്ല എന്നും ഉമ പറയുന്നു. സ്വന്തം പ്രായത്തേക്കാൾ രണ്ടോ മൂന്നോ വയസ്സ് വ്യത്യാസമുള്ളവരുടെ അമ്മയായിട്ടാണ് പലപ്പോഴും അഭിനയിക്കാറുള്ളത്. എന്നാൽ ജനങ്ങൾ കാണുന്നത് 55 വയസ്സ് പ്രായമുള്ള മധ്യവയസ്കയായ സ്ത്രീയായിട്ടാണ്. അത് കാണുമ്പോൾ ചിലപ്പോൾ ചിരി വരുമെന്നും ഉമ പറയുന്നു.