വിദ്യാർഥികളുടെ ബാഗ് മിക്ക സ്കൂളിലെ അധ്യാപകരും പരിശോധിക്കാറുണ്ട്. പ്രധാനമായും മൊബൈൽ ഫോണുകളോ മറ്റെന്തെങ്കിലും വസ്തുക്കളോ സ്കൂളിൽ കൊണ്ടു വരുന്നുണ്ടോ എന്ന് നോക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്തുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ബാംഗ്ലൂരിലുള്ള ഒരു സ്കൂളിൽ ഇതു പോലെ പരിശോധന നടത്തിയ അധ്യാപകർ, കുട്ടികളുടെ ബാഗിനുള്ളിൽ കണ്ട കാര്യങ്ങൾ കണ്ട് ആകെ അമ്പരന്നു. കുട്ടികളുടെ ബാഗിനുള്ളിൽ ഫോണുകൾ മാത്രം ആയിരുന്നില്ല ഉണ്ടായിരുന്നത്. കോണ്ടം , സിഗരറ്റ് , ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയും അധ്യാപകർക്ക് ലഭിച്ചു.
ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ കൊണ്ടു വരുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ചില വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കാന്‍ അധ്യാപകര്‍ തീരുമാനിച്ചത്. 8 , 9 , 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബാഗുകളാണ് അധ്യാപകര്‍ പരിശോധിച്ചത്. എന്നാൽ മൊബൈൽ ഫോൺ ലഭിക്കുന്നതിനുവേണ്ടി ആരംഭിച്ച പരിശോധനയിലൂടെ കണ്ടെത്തിയത് കോണ്ടം ഉൾപ്പെടെയുള്ള ഗർഭ നിരോധന വസ്തുകളാണ്.
പരിശോധന നടത്തിയ അധ്യാപകർ പോലും ഒരു നിമിഷം സ്തംഭിച്ചു പോയി. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ ബാഗിനുള്ളിൽ നിന്ന് പോലും കോണ്ടം കണ്ടെത്തിയത് ഏവരെയും അമ്പരപ്പിച്ചു. ഇതോടെ ഉടന്‍ തന്നെ പി റ്റീ എ മീറ്റിങ് വിളിച്ചു കൂട്ടി. രക്ഷിതാക്കളെ സംഭവം ധരിപ്പിച്ചു. തങ്ങളുടെ മക്കളുടെ കൈവശം ഇതൊക്കെ എങ്ങനെ വന്നു എന്നറിയാത്ത അങ്കലാപ്പില്‍ ആയിരുന്നു ഭൂരിഭാഗം രക്ഷിതാക്കളും. വീട്ടിൽ ഒരിക്കൽ പോലും ഇതുമായി ബന്ധപ്പെട്ട ഒരു സൂചന പോലും രക്ഷിതാക്കൾക്കാർക്കും ലഭിച്ചിരുന്നില്ല എന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്.
ഏതായാലും വിദ്യാർത്ഥികളെ കൗൺസിലിങ്ങിന് വിധേയമാക്കാൻ രക്ഷിതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കുട്ടികൾക്ക് 10 ദിവസത്തെ അവധി അനുവദിച്ചു. ഏതായാലും വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും കോണ്ടം കണ്ടെത്തിയതിന് തുടർന്ന് സ്കൂളിലുള്ള മറ്റു കുട്ടികളുടെയും ബാഗുകൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു.