ഇനിയും പവിഴമല്ലി പൂക്കും.. ശ്രീനി പഴയ ശ്രീനിയായി മാറി.. സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ മതിയാകൂ… സത്യൻ അന്തിക്കാട്…

മലയാളിയുടെ നൊസ്റ്റാൾജിയാണ് സത്യൻ അന്തിക്കാട് ചിത്രങ്ങൾ. മാറ്റങ്ങള്‍ പലത് സംഭവിച്ചിട്ടും തന്റേതായ വഴിതെളിച്ച് സഞ്ചരിക്കുകയാണ് അദ്ദേഹം. പലപ്പോഴും സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ നട്ടെല്ല് ആണ് ശ്രീനിവാസന്റെ തിരക്കഥ.  ഇരുവരും ഒന്നിച്ചപ്പോഴൊക്കെ ഗൃഹാതുരസ്മരണകൾ ഉണർത്തുന്ന ചിത്രങ്ങൾ പിറവി എടുത്തിട്ടുണ്ട്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും. ഇരുവരും ആദ്യമായി ഒന്നിക്കുന്നത് ടിപി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് നിരവധി തവണ ആ കൂട്ടുകെട്ട് സ്ക്രീനിൽ വിജയം തീർത്തു.

Screenshot 667

കഴിഞ്ഞ ദിവസം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചിരിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു. സത്യൻ അന്തിക്കാട് തന്നെയാണ് ഈ ചിത്രം പങ്കു വെച്ചത്. ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് ഏറെനാളുകളായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ശ്രീനിവാസൻ. ഒരു ഇടവേളക്കു ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് അദ്ദേഹം. കുറുക്കൻ എന്നാണ് ചിത്രത്തിന്റെ പേര്. ജയലാൽ ദിവികാരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനും,  ഷൈൻ ടോം ചാക്കോയും  ഉൾപ്പെടെ വലിയൊരു താരനില തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ സിനിമയുടെ സെറ്റിൽവെച്ച് എടുത്ത ചിത്രമാണ് സത്യൻ അന്തിക്കാട് സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചത്.

പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തിൽ ശ്രീനിവാസൻ അനാരോഗ്യത്തിൽ നിന്നും മടങ്ങിവരുന്നതായി സത്യൻ അന്തിക്കാട് കുറച്ചു.  ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് അത് സംഭവിക്കുന്നത്.

 എല്ലാ അർത്ഥത്തിലും അതിനു നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്പികളോടും വിനീതിനോടും അതുപോലെതന്നെ ഒരു നിമിഷം പോലും അരികിൽ നിന്നും മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. അതുകൊണ്ടുതന്നെ സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ മതിയാകൂ എന്നും സത്യൻ അന്തിക്കാട് കുറിച്ചു.