കാമുകനെ കണ്ടറിഞ്ഞു പരിപാലിക്കാൻ സമയം തികയുന്നില്ല… യുവതി ജോലി ഉപേക്ഷിച്ചു…. യൂറോപ്പിൽ ട്രെൻഡിങ് ആയി ‘സ്റ്റേ അറ്റ് ഹോം ഗേൾഫ്രണ്ട്’

കഴിഞ്ഞ കുറച്ചു നാളുകളായി യൂറോപ്പിൽ വലിയ തോതിൽ പ്രചാരണം ലഭിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് സ്റ്റേ അറ്റ് ഹോം ഗേൾഫ്രണ്ട്. നിരവധി സ്ത്രീകളാണ് ഇതിൽ ആകൃഷ്ടരായി മുന്നോട്ടു വന്നിരിക്കുന്നത്. ഇത് യൂറോപ്പിൽ ഉടനീളം ഒരു ലൈഫ് സ്റ്റൈൽ തന്നെ സെറ്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇത് കടുത്ത സ്ത്രീവിരുദ്ധതയാണ് എന്ന തരത്തിൽ വിമർശനം ഉയരുന്നുണ്ട്. 

സ്റ്റേ അറ്റ് ഹോം ഗേൾഫ്രണ്ട് എന്നാല്‍  മറ്റ് യാതൊരു ജോലിക്കും പോകാതെ പങ്കാളിയുടെ ചെലവിൽ ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കുക എന്നതാണ് . കാമുകന്റെ വീട് വൃത്തിയാക്കുക,  അയാളെ ശുശ്രൂഷിക്കുകയും അയാൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുക, തുടങ്ങിയവയൊക്കെ ഈ ജീവിതരീതിയുടെ ഭാഗമാണ്. നമ്മുടെ നാട്ടിൽ വിവാഹം കഴിഞ്ഞാൽ നടക്കുന്ന അതേ രീതി തന്നെ മറ്റൊരു പേരിൽ പ്രചരിക്കപ്പെടുന്നുവെന്ന് മാത്രം.

3729c03b31c69dcd81670de7d300892706229e76

എങ്കിലും ഈ ജീവിതരീതി പിന്തുടർന്ന് മുന്നോട്ടു വരുന്ന നിരവധി സ്ത്രീകൾ ഉണ്ട്. അതിൽ ഇത്തരമൊരു ജീവിതരീതി ഒരുപാട് ഇഷ്ടപ്പെടുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ട്  രംഗത്തു വന്ന ഒരു യുവതിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ നിറയുന്നത്. 28 വയസ്സുള്ള സമ്മർ ഹോക്കിംഗ്സ് എന്ന ബ്രിട്ടീഷ് യുവതിയാണ്  പുതിയ ജീവിത രീതി അവലംബിച്ചതിലൂടെ സമൂഹ മാധ്യമത്തില്‍ താരമായി മാറിയത്.

സമ്മർ തന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തിക്കുന്നത് കോടീശ്വരനായ ബിഗ്സ് ക്രിസിനെയാണ്. ഇരുവരും ആദ്യമായി കാണുന്നത് ഒരു ക്ലബ്ബിൽ വച്ചാണ്. പിന്നീട് കൂടിക്കാഴ്ച പതിവായി. ഇരുവരും വളരെ വേഗം അടുത്തു. ക്രിസിന്റെ ഗേൾ ഫ്രണ്ട് ആകാൻ യുവതി തീരുമാനിക്കുക ആയിരുന്നു. മുഴുവൻ സമയ ഗേൾഫ്രണ്ട് ആകുന്നതിനുവേണ്ടി സമ്മർ തന്റെ അധ്യാപക ജോലി ഉപേക്ഷിച്ചു. പിന്നീട് കാമുകന്റെ വീട്ടിലേക്ക് താമസം മാറി. കാമുകന്റെ വീട്ടിലുള്ള എല്ലാ കാര്യങ്ങളും നോക്കുന്നതും പരിപാലിക്കുന്നതും സമ്മർ ആണ്. ഇതോടെ താൻ വളരെയധികം ഹാപ്പി ആണെന്നും ജോലി ചെയ്യുന്നതിനെ കുറിച്ചും പണം സമ്പാദിക്കുന്നതിനെക്കുറിച്ചും യാതൊരു ആശങ്കയും ഭയവും തനിക്കിപ്പോൾ ഇല്ലെന്നും, എല്ലാ ചെലവുകളും വഹിക്കുന്നത് കാമുകനാണെന്നും സമ്മർ പറയുന്നു. എന്തുതന്നെയാണെങ്കിലും സമൂഹമാധ്യമത്തിൽ തരംഗം ആയിരിക്കുകയാണ് ഇപ്പോൾ ഈ ജീവിതരീതി. സ്ത്രീകളെക്കൂടാതെ ചില പുരുഷന്മാരും ഈ ജീവിതരീതി പിന്തുടർന്ന് മുന്നോട്ട് വരുന്നുണ്ട്.