ആസിഫ് അലി ഭയങ്കര കുരുത്തക്കേടാണെന്ന് പറഞ്ഞു… പിന്നീട് അതോര്‍ത്ത് ഒരുപാട് ടെൻഷനടിച്ചു … ഐശ്വര്യ ലക്ഷ്മി.

മലയാളത്തിലും തമിഴിലും ഒരേപോലെ ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. മണി രത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ തമിഴിൽ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ  ഐശ്വര്യയ്ക്ക് കഴിഞ്ഞു. ഈ ചിത്രത്തിന്റെ വിജയത്തിനെ തുടർന്ന് തമിഴിൽ നിന്നും നിരവധി ഓഫറുകളാണ് നടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പൂങ്കുഴലി എന്ന കഥാപാത്രം ചെയ്തതിലൂടെ തമിഴ്നാട്ടിൽ നിന്നും ഒരുപാട് സ്നേഹം ലഭിച്ചുവെന്ന് ഐശ്വര്യ പറയുന്നു. ചിത്രത്തിൽ പൂങ്കുഴലി സമുദ്രത്തിൽ നിന്നും പൊങ്ങി വരുന്ന ഒരു രംഗമുണ്ട്. സംവിധായകന് അത് വളരെ ഗ്രേസ്ഫുൾ ആയി തന്നെ ചെയ്യണം എന്നായിരുന്നു ആഗ്രഹം. എന്നാൽ തന്നെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ആ സീനിന്റെ പകുതിഭാഗം അവർ കട്ട് ചെയ്യുകയും ചെയ്തു. കാരണം സമുദ്രത്തിൽ നിന്ന് ഗ്രേസ്ഫുൾ ആയി പൊങ്ങി വരാൻ തനിക്ക് അറിയില്ലായിരുന്നുവെന്ന് ഐശ്വര്യ തുറന്നു സമ്മതിക്കുന്നു. പിന്നീട് ഡബ്ബ് ചെയ്യുന്ന സമയത്ത് ഇത് കണ്ടപ്പോൾ വളരെ മോശമായിഎന്നാണ് തോന്നിയത്. ആ രംഗം കട്ട് ചെയ്യുമോ എന്ന് അസിസ്റ്റൻസിനോട് തിരക്കുകയും ചെയ്തുവെന്ന് ഐശ്വര്യ ഓർക്കുന്നു.

ഒരു വ്യക്തി എന്ന നിലയിൽ അനാവശ്യമായി ചിന്തിച്ച് ടെൻഷൻ അടിക്കുന്ന സ്വഭാവക്കാരിയാണ് താനെന്ന് ഐശ്വര്യ പറയുന്നു. കുമാരി എന്ന ചിത്രത്തിന്റെ പ്രമോഷൻ നടന്നു കൊണ്ടിരിക്കുമ്പോൾ ആസിഫലിയിൽ എന്താണ് കൂടുതൽ ഇഷ്ടപ്പെട്ടതും, ഇഷ്ടപ്പെടാത്തതും ആയ കാര്യം എന്ന ഒരു ചോദ്യമുണ്ടായി. അന്ന് താൻ പറഞ്ഞത് ആസിഫ് അലി ഭയങ്കര കുരുത്തക്കേടാണ് എന്നാണ്. എന്നാൽ ഇത് പറഞ്ഞു കഴിഞ്ഞ് അടുത്ത നിമിഷം വല്ലാത്ത ടെൻഷൻ ആയി.  ആസിഫ് അലിയുടെ ഫാമിലിയും തന്റെ ഫാമിലിയും അത് കണ്ടാൽ എന്തെങ്കിലും വിചാരിക്കുമോ എന്ന് ചിന്തിച്ചു. ഒരുപക്ഷേ ആസിഫ് അലി തന്നെ വിളിച്ച് എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിക്കുമെന്നും ഇനി മേലിൽ ആസിഫിന്‍റെ സിനിമയിലേക്ക് തന്നെ വിളിക്കില്ലെന്നും ഭയന്നുപോയി. എന്നാൽ താന്‍ ചിന്തിച്ചത് പോലെ ഒന്നും സംഭവിച്ചില്ലെന്നും ഐശ്വര്യ പറയുന്നു.