അവർ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പൂർണ്ണ നഗ്നരായി കടൽത്തീരത്ത് നിരന്നു നിന്നു…ഈ ഉദ്യമത്തിനു പിന്നിൽ ഒരു മഹത്തായ ലക്ഷ്യം ഉണ്ടായിരുന്നു…അതെന്താണെന്നല്ലേ… തുടർന്ന് വായിക്കുക…

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമത്തിൽ നിറഞ്ഞു നിൽക്കുന്നത് കടൽതീരത്ത് പൂർണ്ണ നഗ്നരായി നിൽക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ചിത്രമാണ്. ഈ ചിത്രം സമൂഹ മാധ്യമത്തിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ടെങ്കിലും  എന്താണ് ഇതിന്റെ പിന്നിലുള്ള കാരണമെന്ന് പലർക്കും അറിയില്ല. ഒരു വലിയ ലക്ഷ്യത്തെ മുൻനിർത്തിയാണ് ഇത്തരം ഒരു ഉദ്യമത്തിന് അവർ ഇറങ്ങിത്തിരിച്ചത്. രണ്ടായിരത്തിലധികം പേരാണ് കടൽ തീരത്ത് വസ്ത്രം ഉരിഞ്ഞു ഒത്തുകൂടിയത്. ഓസ്ട്രേലിയയിലെ ബോണ്ടി കടൽ തീർത്തതാണ് ഈ അസാധാരണമായ ഒത്തുകൂടൽ സംഭവിച്ചത്. ചിത്രം പകർത്തിയതാകട്ടെ ലോകപ്രശസ്ത യുഎസ് ഫോട്ടോഗ്രാഫിക് ആർട്ടിസ്റ്റായ സ്പെൻസർ ട്യൂനിക് ആണ്.

ഓസ്ട്രേലിയയിൽ വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണ് മെലനോമ എന്ന സ്കിൻ കാൻസർ. നിരവധി പേരാണ് ഈ രോഗം ബാധിച്ച് പ്രയാസം അനുഭവിക്കുന്നത്. ഈ ക്യാൻസറിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് വളരെ വ്യത്യസ്തമായ ഈ ഫോട്ടോഷോട്ട് അരങ്ങേറിയത്. പ്രതിവർഷം 20500ല്‍  അധികം പേരാണ് ഓസ്ട്രേലിയയിൽ സ്കിൻ ക്യാൻസർ ബാധിച്ച് മരണപ്പെടുന്നത് എന്നാണ് കണക്ക്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്കിൻ ക്യാൻസർ രോഗികളുള്ള രാജ്യവും ഓസ്ട്രേലിയയാണ്. സൂര്യ  പ്രകാശത്തിൽ  നിന്നുള്ള റേഡിയേഷൻ ആണ് സ്കിൻ ക്യാൻസറിന് കാരണമാകുന്നത് എന്നാണ് ആരോഗ്യ വിദഗ്ധർ കണ്ടെത്തിയിട്ടുള്ളത്. ന്യൂയോർക്ക് ആസ്ഥാനമായ ചാരിറ്റി സംഘടനയായ ചാരിറ്റി ചെക്ക് ചാമ്പ്യൻസുമായി സഹകരിച്ചാണ് ഇത്തരം ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ഈ വർഷം മാത്രം ഓസ്ട്രേലിയയിൽ 10756 പുതിയ സ്കിൻ ക്യാൻസർ കേസുകൾ ഉണ്ടാകും എന്നാണ് കണക്കുകൾ പറയുന്നത്.