വില്ലനായും ഹാസ്യ നടനായും നിർമ്മാതാവായും സംവിധായകനായും മലയാള സിനിമ ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ നടനാണ് ബാബുരാജ്. തുടക്കത്തില്‍ വില്ലനായി നിറഞ്ഞു നിരുന്ന അദ്ദേഹം പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലേക്ക് ചുവട് മാറ്റി. സിനിമയിൽ സംഘടന രംഗം ചെയ്യുന്നതിനിടെ തനിക്ക് പറ്റിയ ഒരു പരിക്കനെ കുറിച്ച് അദ്ദേഹം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ദിലീപും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദോസ്ത് എന്ന ചിത്രത്തിലെ ആക്ഷൻ രംഗം ചെയ്യുന്നതിനിടെയാണ് ബാബുരാജിന് പരിക്ക് പറ്റിയത്.
ചിത്രത്തിൽ ആംബുലൻസിന് മുകളിൽ തൂങ്ങി പിടിച്ചു കൊണ്ടുള്ള ഒരു ഫൈറ്റ് ആയിരുന്നു അത്. രാവിലെ മുതൽ വൈകിട്ട് വരെ ആ ഫൈറ്റ് നീണ്ടുനിന്നു. ത്യാഗരാജൻ മാസ്റ്റർ ആയിരുന്നു ഫൈറ്റ് മാസ്റ്റര്‍. ഡ്യൂപ്പിട്ട് ചാടുന്നത് മാത്രമാണ് ചെയ്യാനുള്ളത്, ആളുകള്‍ ഒരുപടുണ്ടായിരുന്നു. അതുകൊണ്ട് ഡ്യൂപ്പ് ഇടാതെ ആ രംഗം തന്നോട് ചെയ്യാൻ പറഞ്ഞു.
രാവിലെ മുതൽ തന്നെ താൻ ആംബുലൻസിന്റെ പുറത്തായിരുന്നു. ആംബുലൻസിന് മുകളിൽ പിടിച്ചുനിൽക്കാനായി ആകെ ഉണ്ടായിരുന്നത് ലൈറ്റ് മാത്രമായിരുന്നു.
അക്കാലത്ത് താഴെ വീഴുമ്പോള്‍ ഒന്നും പറ്റാതിരിക്കുന്നതിന് കടലാസ് നിറച്ച ചാക്ക് മാത്രമായിരുന്നു വെക്കാറുള്ളത്. ദിലീപ് ചവിട്ടുന്നതും താൻ താഴേക്ക് വീഴുന്നതാണ് ഷോട്ട്. ഒട്ടും ബാലൻസ് ഇല്ലാതെ ആയിരുന്നു അപ്പോൾ ആംബുലന്‍സിന് മുന്നില്‍ നിന്നത്. ദിലീപ് ചവിട്ടിയപ്പോള്‍ കുറച്ചു മാറിപ്പോയി. താൻ നേരെ ചെന്ന് വീണത് റോഡിലാണ്. തലയിടിച്ചില്ലെങ്കിലും രണ്ട് കൈയും ഒടിഞ്ഞു. സിനിമയിൽ ആ ഷോട്ട് അതുപോലെതന്നെ കാണിച്ചിട്ടുണ്ട്.
എന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല. കാരണം ഷൂട്ട് തീർന്നില്ലായിരുന്നു. പക്ഷേ കുറെ കഴിഞ്ഞതോടെ ബോധം പോയിത്തുടങ്ങി. ഒടുവിൽ എടുത്തുകൊണ്ടാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്. അന്ന് രണ്ട് കൈകളിലും പ്ലാസ്റ്റർ ഇട്ടു. ആ അപകടത്തിന് ശേഷം കൈ ഇപ്പോഴും നേരെ നിൽക്കില്ലെന്ന് ബാബുരാജ് പറയുന്നു.