വളരെ വൈകിയാണ് ആശ ശരത്ത് സിനിമയുടെ മായിക വെളിച്ചത്തിലേക്ക് കടന്നു വരുന്നത്. സീരിയലിലൂടെയാണ് ആശയുടെ തുടക്കം. പിന്നീട് സിനിമയിലേക്ക് കടന്നു വന്ന അവര് വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കി. ദൃശ്യത്തിലെ ആശയുടെ പ്രകടനം അവര്ക്ക് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. വ്യത്യസ്തമായ പല കഥാപാത്രങ്ങളും ഇതിനോടകം ആശാ അവതരിപ്പിച്ചിട്ടുണ്ട്. ആശയുടെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ഓഗസ്റ്റ് 26ന് തിയേറ്ററിൽ എത്തിയ പീസ് എന്ന ചിത്രത്തിലേത്. ഈ ചിത്രത്തിൽ ആശാ ശരത് പുകവലിക്കുന്ന രംഗമുണ്ട്. ഇത് തന്നെ പഠിപ്പിച്ചത് നടൻ ജോജൂ ജോർജ് ആണെന്ന് ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മറ്റൊരു ചിത്രത്തിൽ താൻ അവതരിപ്പിച്ച മദ്യപിക്കുന്ന രംഗം കണ്ട് സംവിധായകൻ ലാൽ പറഞ്ഞ കാര്യത്തെക്കുറിച്ചും ആശ തുറന്നു പറയുന്നു. ലാൽ സംവിധാനം ചെയ്ത കിംഗ് ലയർ എന്ന ചിത്രത്തിൽ മദ്യപിക്കുന്ന ഒരു രംഗമുണ്ട്. ഗ്ലാസിൽ പെപ്സിയായിരുന്നു ഉണ്ടായിരുന്നത്. അത് എങ്ങനെയാണ് പിടിക്കേണ്ടത് എന്ന് പലരും പറഞ്ഞു തന്നു. താൻ അത് കുടിച്ചു കഴിഞ്ഞത് ക്ലാസ് താഴെ വച്ച് കഴിഞ്ഞപ്പോൾ ലാൽ തന്നോട് ചോദിച്ചത് നീ നല്ല അടിയാണ് അല്ലേ എന്നാണ്. താൻ പഠിപ്പിച്ചതുപോലെ ചെയ്തു എന്ന് മാത്രമേയുള്ളൂ എന്ന് ആശ പറയുന്നു.
അതുപോലെതന്നെയാണ് പ്പീസ് എന്ന ചിത്രത്തിൽ സ്മോക്ക് ചെയ്യുന്ന രംഗവും. പുക പുറത്തേക്ക് വിടുന്നു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ആശ പറയുന്നു. തന്റെ മകളുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം പീസ് എന്ന കഥാപാത്രത്തിലെ ജലജയാണ്. ആ സിനിമ തിയേറ്ററിൽ കണ്ടപ്പോൾ ഭര്ത്താവും മകളും ഒരുപാട് പൊട്ടിച്ചരിച്ചുവെന്നും ആശ പറയുന്നു.