സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരിയാണ് ശ്രീവിദ്യ മുല്ലച്ചേരി. ശ്രീവിദ്യയുടെ വളരെ നിഷ്കളങ്കമായ പെരുമാറ്റവും ബിനു അടിമാലിയുടെ ഒപ്പമുള്ള കോമ്പോയും കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
തന്റെ സ്വന്തം YouTube ചാനലിലൂടെ ശ്രീവിദ്യ സമൂഹ മാധ്യമത്തിലും സജീവമാണ്. നടി പങ്കു വയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
യുവ സംവിധായകന് രാഹുൽ രാമചന്ദ്രനുമായി ശ്രീവിദ്യ വളരെ നാളുകളായി പ്രണയത്തിലാണ്. നേരത്തെയും ശ്രീവിദ്യ രാഹുലിന്റെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ 251 ആം ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് രാഹുൽ രാമചന്ദ്രനാണ്. ശ്രീവിദ്യ നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും സ്റ്റാർ മാജിക്കാണ് നടിയെ കൂടുതൽ പ്രശസ്ത ആക്കിയത്.
എന്നാൽ ഇപ്പോൾ സ്റ്റാർ മാജിക്കിലുള്ള ശ്രീവിദ്യ പഴയതൊന്നും ഒരുപാട് വ്യത്യാസം വന്നിട്ടുള്ളതായി പല പ്രേക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരവധിപേർ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. അവരോട് ശ്രീവിദ്യക്ക് പറയാനുള്ളത് താൻ ഷോയിൽ അങ്ങനെ ഒതുങ്ങിയിരിക്കുന്ന ആളല്ല എന്നാണ്. സ്റ്റാർ മാജിക്ക് ടീമുമായി ഒരു പ്രശ്നവുമില്ല. പഴയ ശ്രീവിദ്യ ആകാൻ എപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷേ എന്തുകൊണ്ടാണ് ആളുകൾ താൻ ഒതുങ്ങിയിരിക്കുന്നു എന്ന് പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ശ്രീവിദ്യ പറയുന്നു.
ചേട്ടനെ സ്വന്തം അച്ഛനെ പോലെയാണ് കാണുന്നത്. എല്ലാ കാര്യങ്ങളിലും വളരെയധികം സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോൾ താൻ വീട്ടിൽ ഇല്ലെങ്കിലും അമ്മയ്ക്ക് തന്നെ മീസ് ചെയ്യാറില്ല. തന്റെ തന്നെ മറ്റൊരു വേർഷനാണ് ചേട്ടന്റെ ഭാര്യ. തന്റെ ഭാവി വരൻ ക്യാമറയുടെ മുന്നിൽ വരാൻ മടിയുള്ള വ്യക്തിയാണെന്നും ശ്രീവിദ്യ പറയുന്നു. അധികം വൈകാതെ തന്നെ അദ്ദേഹത്തെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമെന്നും വിശേഷങ്ങൾ പങ്കുവയ്ക്കുമെന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു.