സമൂഹ മാധ്യമത്തിൽ വലിയ തോതില്‍ വിമർശിക്കപ്പെട്ട് പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്ന കലാകാരിയാണ് നിമിഷ ബിജോ. പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറി നിന്ന് ഫോട്ടോഷൂട്ട് നടത്തിയതാണ് നിമിഷയെ വിവാദത്തിൽ കൊണ്ടെത്തിച്ചത്. ആ വിവാദമാണ് കൂടുതൽ പ്രശസ്തയാക്കിയത്.
പള്ളിയോടത്തിന്റെ പ്രാധാന്യം എന്താണെന്ന് അറിയാതെയാണ് അതിൽ കയറി നിൽക്കാൻ ഇടയായതെന്ന് നിമിഷ പറയുന്നു. ആ ചിത്രം പുറത്തു വന്നതോടെ സമൂഹ മാധ്യമത്തിൽ വലിയ തോതിലുള്ള ആക്രമണമാണ് നേരിട്ടത്. ഇപ്പോഴും അത് തുടരുകയാണ്.
തന്റെ വസ്ത്രധാരണത്തെ കുറിച്ച് ഉയർന്നു വരുന്ന കമന്റുകൾക്കും നിമിഷ മറുപടി നൽകി. തന്റെ വീട്ടുകാർക്ക് ഭർത്താവിന് ഇല്ലാത്ത സങ്കടം മറ്റാർക്കും വേണ്ട എന്ന് നിമിഷ പറയുന്നു. സമൂഹ മാധ്യമത്തിലൂടെ മോശമായി കമന്റ് ചെയ്യുന്നവർക്ക് അപ്പോൾ തന്നെ മറുപടി നൽകാറുണ്ട്.
എന്നാല്‍ സപ്പോർട്ട് ചെയ്യുന്ന നിരവധി പേരുണ്ട്. പക്ഷേ വിമര്‍ശനം ഉയര്‍ന്നു വന്നപ്പോള്‍ ചില സുഹൃത്തുക്കൾ ഉപേക്ഷിച്ചു പോയി അത് വലിയ വിഷമം ഉണ്ടാക്കി. ഇപ്പോള്‍ ഭർത്താവാണ് ഏറ്റവും അടുത്ത സുഹൃത്ത്. അച്ഛനും അമ്മയും അടുത്ത സുഹൃത്തുക്കളേ പോലെ ഒപ്പം നിൽക്കാറുണ്ട്.
ചിലർ തന്റെ ഫോട്ടോഷോട്ടുകൾ കണ്ട് ലെസ്ബിയൻ ആണോയെന്ന് ചോദിക്കാറുണ്ട്. ഒരിക്കലും ഒരു താന്‍ ഒരു ലസ്ബിയനല്ല, അത് ഭർത്താവിന് വളരെ നന്നായി അറിയാം. എന്ന് കരുതി ലെസ്ബിയന്‍സിനോട് യാതൊരു വിധത്തിലുമുള്ള വിരോധവുമില്ല, ബഹുമാനം മാത്രമാണുള്ളത്. അവരും മനുഷ്യരാണ്. ലഭിച്ചാല്‍ അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഒരു മടിയുമില്ല. വളരെ ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നിമിഷ പറയുന്നു.