ഭർത്താവിനെക്കൊണ്ട് സഹിക്കാൻ വയ്യ… വിവാഹമോചനത്തിനു പോലും സമ്മതിക്കുന്നില്ല… സുകന്യ …

സൗത്ത് ഇന്ത്യയിൽ നിരവധി ആരാധകർ ഉള്ള നടിയാണ് സുകന്യ. മലയാളത്തിലും തമിഴിലും ഉൾപ്പെടെ നിരവധി ഭാഷകളിൽ സുകന്യ തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി മോഹന്‍ലാല്‍ എന്നു തുടങ്ങി ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ചിട്ടുള്ള സുകന്യയുടെ വ്യക്തി ജീവിതം ഒരു സിനിമ കഥ പോലെ സംഭവ ബഹുലമാണ്.

Screenshot 609

വെള്ളിത്തിരയിൽ മിന്നും നായികയായി തിളങ്ങി നിൽക്കുമ്പോഴാണ് വിവാഹം നടക്കുന്നത്. 2002ലാണ് അമേരിക്കയിൽ സ്ഥിരതാമസക്കാരൻ ആയ ഇന്ത്യൻ വംശജൻ ശ്രീധർ രാജഗോപാലിനെ സുകന്യ വിവാഹം കഴിക്കുന്നത്. വിവാഹം നടന്നത് അമേരിക്കയിലെ ന്യൂ ജേഴ്സിയിലുള്ള ബാലാജി ടെമ്പിളിൽ വച്ചായിരുന്നു.

വിവാഹത്തിന്റെ ആദ്യ നാളുകളിൽ സന്തോഷകരമായ ദാമ്പത്യം ആയിരുന്നു ഇരുവരും നയിച്ചിരുന്നത്. എന്നാൽ പിന്നീട് പതിയെ പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങി. വിവാഹം കഴിച്ച് ഒരു വർഷം പൂർത്തിയായി അധികം വൈകാതെ തന്നെ സുകന്യ അമേരിക്കയിൽ നിന്നും മദ്രാസിലേക്ക് തിരികെ വന്നു. ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് സുകന്യ ഇന്ത്യയിലേക്ക് ഫ്ലൈറ്റ് കയറിയത്. തുടർന്ന് വിവാഹ മോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചു.

Screenshot 610

എന്നാൽ വിവാഹമോചനം ലഭിക്കാതിരിക്കുന്നതിനുള്ള ശ്രമമായിരുന്നു സുകന്യയുടെ ഭർത്താവ് ശ്രീധറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. വിവാഹം നടന്നത് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ വച്ചായതുകൊണ്ട് മദ്രാസിൽ വച്ച് വിവാഹമോചനം നേടുന്നതിന് നിയമസാധൂത ഇല്ലന്ന് ചൂണ്ടിക്കാട്ടിയാണ് അയാൾ മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. എന്നാൽ ശ്രീധരന്റെ ഈ വാദം കോടതി അംഗീകരിച്ചില്ല. വിവാഹം നടന്നത് ലോകത്തിന്‍റെ ഏത് കോണില്‍ വച്ചാണെങ്കിലും ഭാര്യയ്ക്ക് അവരുടെ സ്വന്തം നാട്ടിലെത്തി വിവാഹം നിയമപരമായി വേര്‍പെടുത്താന്‍ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഒരു അപാകതയും ഇല്ലെന്ന് കോടതി വിധിച്ചു. സുകന്യ സമർപ്പിച്ച വിവാഹമോചന അപേക്ഷ കോടതി ശരി വയ്ക്കുകയും ചെയ്തു.