ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനുശ്രീ. ചുരുങ്ങിയ കാലത്തിനിടയില്‍ത്തന്നെ മമ്മൂട്ടി , മോഹൻലാൽ , ദിലീപ് തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളുടെ ഒപ്പം എല്ലാം പ്രവർത്തിക്കാൻ അനുശ്രീക്ക് കഴിഞ്ഞിട്ടുണ്ട്.11 വർഷമായി അനുശ്രീ മലയാള സിനിമയിൽ സജീവമായി നിറഞ്ഞു നിൽക്കുന്നു. ഇപ്പോഴിതാ ഇത്രയും കാലത്തെ തന്റെ ചലച്ചിത്ര ജീവിതത്തിനിടയിൽ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അവർ.
കുടുംബ സദസ്സിൽ ഒത്തുകൂടുമ്പോൾ വിവാഹം കഴിക്കാത്തത് എന്താണ് എന്ന് എല്ലാവരും ചോദിക്കാറുണ്ട്, അവരോടൊക്കെ ഇതുവരെ പ്രിപ്പയർ ആയിട്ടില്ല എന്നാണ് മറുപടി പറയാറുള്ളത് അനുശ്രീ പറയുന്നു. മുണ്ടും ഷർട്ടും ഇട്ട് നടക്കാൻ ഇഷ്ടമുള്ള വ്യക്തിയാണ് താൻ. ആണുങ്ങളുടെ സ്വഭാവമാണ് തനിക്ക് എന്ന് എല്ലാവരും പറയാറുണ്ടെന്ന് അനുശ്രീ പറയുന്നു. താൻ ലാൽ ജോസിനെ മാത്രം കണ്ടാണ് അഭിനയിക്കാൻ പോയതെന്ന് അനുശ്രീ പറയുന്നു. അഭിനയിക്കാനല്ലാതെ മറ്റൊന്നും അറിയില്ല.
മൂന്ന് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടും മോഹൻലാലിന്റെ ഒപ്പം അഭിനയിക്കുമ്പോൾ വിറയിൽ വരും. മധുര രാജയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ ദേഹത്ത് തുപ്പൽ തെറിച്ചാലോ എന്ന് കരുതി ചീത്ത പറഞ്ഞു ആട്ടുന്ന സീനിൽ റിഹേഴ്സല്‍ ചെയ്യാന്‍ പോലും ഭയമായിരുന്നു. ധൈര്യം തന്നത് മമ്മൂട്ടിയാണ്. ഒരു പത്തനംതിട്ടക്കാരി, ഗണേഷ് കുമാറിന്റെ നാട്ടുകാരി എന്നൊക്കെയുള്ള സ്നേഹമാണ് തന്നോട് മോഹൻലാൽ കാണിക്കാറുള്ളതെന്ന് അനുശ്രീ പറയുന്നു.
സംവിധായകൻ റോഷൻ ആൻഡ്രൂസിനെ വലിയ ഭയമാണെന്നും അനുശ്രീ പറയുന്നു. ഡയലോഗിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ അപ്പോൾ അദ്ദേഹം വഴക്ക് പറയും. മൈക്ക് കയ്യിലുണ്ടെന്ന് പോലും നോക്കാറില്ല. ഷൂട്ടിംഗ് കാണാൻ വരുന്ന എല്ലാവരും അത് കേൾക്കും. ചീത്ത വിളി കേൾക്കരുത് എന്ന പ്രാർത്ഥനയോടെയാണ് റോഷൻ ആൻഡ്രൂസിനെ സെറ്റിലേക്ക് പോകുന്നത്.
അതേ സമയം തന്റെ ഫോട്ടോഷോട്ട് ചിത്രങ്ങൾ കണ്ടു നാട്ടുകാരുടെ വായടഞ്ഞു പോയെന്ന് അനുശ്രീ പറയുന്നു. സ്ലീവിലെസ് ഇടുമ്പോൾ ആദ്യം വല്ലാത്ത ടെൻഷൻ ആയിരുന്നു. പിന്നീട് തന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലന്നു മനസ്സിലാക്കിയപ്പോൾ എല്ലാവരും അത് പറയുന്നത് നിർത്തിയെന്നും നടി കൂട്ടിച്ചേർത്തു.