ലൈംഗികബന്ധത്തിനുശേഷം നിങ്ങൾക്ക് ഇങ്ങനെ ഒരു പതിവുണ്ടോ…എങ്കിൽ ഉറപ്പായും ഇത് വായിച്ചിരിക്കണം…

സ്ത്രീ പുരുഷ ലൈംഗിക ബന്ധം ശരീരത്തിനും മനസ്സിനും നൽകുന്ന ഉണർവ് ചെറുതല്ല. ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വലിയൊരു അളവ് വരെ ലൈംഗിക ബന്ധത്തിന് സ്വാധീനിക്കാൻ കഴിയും. ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുറന്നു സംസാരിക്കാൻ പലപ്പോഴും പല ദമ്പതികളും വൈമുഖ്യം പ്രകടിപ്പിക്കാറുണ്ട്. മനുഷ്യ ജീവിതത്തിലെ  അത്യന്താപേക്ഷിതമായ ഒരു പ്രക്രിയ ആയതുകൊണ്ട് തന്നെ ഇതേക്കുറിച്ചുള്ള ആരോഗ്യകരമായ ചർച്ചകളും അറിവുകൾ പരസ്പരം കൈമാറുന്നതും ദമ്പതികൾക്കിടയിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ വളരെയധികം സഹായിക്കും.

Screenshot 597

 സെക്സ് ചെയ്തതിനുശേഷം പങ്കാളികൾ പരസ്പരം കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്ന ശീലമുള്ളവർ ആണെങ്കിൽ അതുമൂലം ഉണ്ടാകുന്ന ഗുണങ്ങൾ അനവധിയാണ്. ഓക്സിടോസിൻ അറിയപ്പെടുന്നത് തന്നെ ലവ് ഹോര്‍മോണ്‍ എന്ന പേരിലാണ്. പങ്കാളികൾ പരസ്പരം പുണർന്നുറങ്ങുന്നത് ഓക്സിടോസിൻ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് രണ്ടുപേരുടെയും മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നു. കൂടാതെ പല ആരോഗ്യഗുണങ്ങളും ഇതിനുണ്ട്.

പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് ഒരു ശീലമായി മാറുമ്പോൾ ഹൃദ്രോഗ സാധ്യതയും കുറയുന്നു. ആരോഗ്യപരമായ ലൈംഗിക ജീവിതം നയിക്കുന്നവർക്ക് പല ജീവിത ജന്യ രോഗങ്ങളും  കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മറ്റൊന്ന് സ്ട്രെസ്സിനെ പാടെ ഒഴിവാക്കാൻ കെട്ടിപ്പിടുത്തത്തിന് കഴിയും. സെക്സിനു ശേഷം കെട്ടിപ്പിടിച്ച് കിടക്കുന്ന ശീലമുള്ളവരിൽ സ്ട്രെസ്സ് നല്ല രീതിയിൽ കുറയുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ ഓക്സിറ്റോസിൽ ഉത്പാദിപ്പിക്കുന്നതുകൊണ്ടുതന്നെ അത് മാനസികമായ സന്തോഷം പ്രദാനം ചെയ്തു ഉത്കണ്ഠയെ നീക്കുന്നു. ഇത് ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത്തരക്കാർക്ക് രോഗപ്രതിരോധശേഷി വളരെ കൂടുതലായിരിക്കും. രോഗങ്ങളെ അകറ്റി നിർത്താൻ ഒരളവ് വരെ ഈ കെട്ടിപ്പിടുത്തം സഹായിക്കും.

ശാരീരിക ബന്ധത്തിന് ശേഷം കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ശീലം ഉള്ളവരിൽ അങ്ങനെ അല്ലാത്തവരെ അപേക്ഷിച്ച് ആത്മബന്ധം കൂടുതലായിരിക്കും.