ഇത് പറഞ്ഞതിന്റെ പേരില്‍ തന്നെ ആരും എയറില്‍ കയറ്റാന്‍ വരരുത്… ദില്‍ഷയ്ക്ക് അനുകൂലമായി നിലപാടെടുത്ത് റോബിന്‍…

ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒരു ബിസിനസ് കൊളാബിന്റെ ഭാഗമായി ബിഗ് ബോസ് സീസൺ ഫോർ വിന്നർ ആയ ദിൽഷ ഒരു ട്രേഡ് മാര്‍ക്കിങ് പേജിനെ തന്റെ ഫോളോവേഴ്സിന് പരിചയപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ദിൽഷ പരിചയപ്പെടുത്തിയ പേജും അവരുടെ പ്രവർത്തികളും തട്ടിപ്പാണെന്നും പണം നഷ്ടപ്പെട്ടതായും കാണിച്ച് ചിലര്‍ രംഗത്തു വന്നു. ബിഗ് ബോസ് സീസൺ ഫോറിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബ്ലെസ്ലി ഉൾപ്പെടെ ദിൽഷയെ രൂക്ഷമായി വിമർശിച്ചു.  സംഭവം കൈവിട്ടു പോയതോടെ ദിൽഷ വീഡിയോ ഡിലീറ്റ് ചെയ്തു തന്റെ ഭാഗം ന്യായീകരിച്ച് രംഗത്ത് വന്നു. താൻ ആരോടും പണം ഇൻവെസ്റ്റ് ചെയ്യാൻ പറഞ്ഞില്ലെന്നും താല്പര്യമുണ്ടെങ്കിൽ അത് ഫോളോ ചെയ്യാം എന്ന് മാത്രമാണ് പറഞ്ഞതെന്നുമാണ് ദിൽഷ നൽകിയ വിശദീകരണം. തുടർന്ന് ദിൽഷ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തിൽ ദിൽഷയെ  അനുകൂലിച്ച് വീഡിയോ പങ്കു വെച്ചിരിക്കുകയാണ് ബിഗ് ബോസ് ഫെയിം റോബിൻ രാധാകൃഷ്ണൻ.

Screenshot 576

 മനുഷ്യർക്ക് തെറ്റു പറ്റും,  അത് സ്വാഭാവികമാണ്. ഒരാൾ തെറ്റാണെന്ന് മനസ്സിലാക്കി സോറി പറഞ്ഞു കഴിഞ്ഞാൽ ആ പ്രശ്നം അവിടെ ഉപേക്ഷിക്കുകയാണ് വേണ്ടത്. താൻ ഉൾപ്പെടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാണ്. ഒരു ബിസിനസോ കൊളാബോ വന്നു കഴിഞ്ഞാൽ അത് വ്യക്തമായി പരിശോധിച്ചതിനു ശേഷം മാത്രം ഫോളോവേഴ്സിലേക്ക് എത്തിക്കുക. ഇത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പക്ഷേ ഇതൊരു അവസരമായി എടുത്തു ഒരാളെ പേഴ്സണലായി വേദനിപ്പിക്കാതിരിക്കുക. ഒരു സുഹൃത്ത് എന്ന നിലയിൽ കണ്ട് ഇത് പറയണമെന്ന് തോന്നിയതുകൊണ്ടാണ് താൻ ഇപ്പോൾ ഇത് പറഞ്ഞത്. ഇത്  പറഞ്ഞതിന്റെ പേരിൽ തന്നെ ആരും തന്നെ എയറില്‍ കയറ്റാൻ വരരുതെന്നും റോബിൻ വ്യക്തമാക്കി.