നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസിലെ വിചാരണ തുടരുകയാണ്. നടൻ ദിലീപിന് ഈ കേസ്സില്‍ പങ്കുണ്ടെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ ദിലീപ് നിരപരാധിയാണെന്നും അദ്ദേഹത്തിന് ഒരിയ്ക്കലും അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ലന്നു ചില ചലചിത്രതാരങ്ങള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി സുബലക്ഷ്മി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുബ്ബലക്ഷ്മിയുടെ തുറന്നു പറച്ചിൽ.
ദിലീപ് ഒരു നല്ല പയ്യൻ ആണെന്ന് സുബ്ബലക്ഷ്മി പറയുന്നു. ദിലീപിന്റെ ഒപ്പം നിരവധി സിനിമകൾ ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. തന്നോട് ഇടയ്ക്കിടെ വിശേഷങ്ങൾ തിരക്കുന്ന വ്യക്തിയാണ് അദ്ദേഹം. ദിലീപ് ഒരുപാട് തമാശ പറയും, ദിലീപിനെ മകനായിട്ടോ പേരക്കുട്ടി ആയിട്ടോ ആണ് താൻ കരുതുന്നത്. അതുകൊണ്ടുതന്നെ ദിലീപിനെ കുറിച്ച് ഇപ്പോൾ കേൾക്കുന്നതൊന്നും തനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങളെല്ലെന്ന് സുബ്ബലക്ഷ്മി പറയുന്നു.
ദിലീവുമായി ബന്ധപ്പെട്ട് പുതിയ വാർത്തകൾ കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല. അതിന് പ്രധാന കാരണം ദിലീപ് തന്നോട് അങ്ങനെ പെരുമാറിയിട്ടില്ല എന്നതുതന്നെ. ഒരുപാട് തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നതല്ലാതെ ഒരു വാക്കുപോലും ഇതുവരെ തെറ്റായി പറഞ്ഞിട്ടില്ല. ദിലീപിന്റെ ഒപ്പം നിരവധി സിനിമകൾ ചെയ്തു. ഒരിക്കൽപോലും വിഷമം ഉണ്ടാക്കുന്ന കാര്യം ദിലീപ് തന്നോട് ചെയ്തിട്ടില്ല. അത്തരത്തിലുള്ള ഒരാളാണ് ദിലീപ്.
ഇത് വിധിയാണെന്ന് വിധിയാണ്. വിധി ആരെയും വെറുതെ വിടില്ല, ഏതെങ്കിലും രൂപത്തിൽ അത് പിന്തുടരുമെന്നും അവർ പറയുന്നു. ദിലീപിന്റെ ഒപ്പം കല്യാണരാമൻ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് സുബ്ബലക്ഷ്മി. സുബ്ബലക്ഷ്മിയെ കൂടാതെ നിരവധി ചലച്ചിത്ര താരങ്ങൾ നേരത്തെയും ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.