വിവാഹം കഴിഞ്ഞാൽ മകൾ മറ്റൊരു വീട്ടിൽ മകൻ സ്വന്തം വീട്ടിൽ… പുരുഷന്മാർ ബന്ധുക്കളുടെ വീട്ടിൽ പോലും ഒരു ദിവസത്തിൽ കൂടുതൽ നിൽക്കാറില്ല.. പിന്നെ സ്ത്രീകൾ എങ്ങനെയാണ് ഒരു ബന്ധവുമില്ലാത്ത വീട്ടിൽ നിൽക്കുന്നത്… ഇക്വാലിറ്റിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഷൈൻ ടോം ചാക്കോ…

ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

ഒരേ വസ്ത്രം ധരിക്കുന്നതും ഒരേ  സമയങ്ങളിൽ പുറത്തിറങ്ങുന്നതും മാത്രമല്ല ഇക്വാലിറ്റി. കല്യാണസമയത്ത് മകളോട് മാത്രം ഒരു ദിവസം പറയുകയാണ് ഇനി ഭർത്താവിന്റെതാണ് മകളുടെ വീട് എന്ന്.  ഇനി അവിടെ പോയി താമസിക്കണം. ഇത് പൊളിറ്റിക്കലി ഇൻ കറക്റ്റ് ആയ ഒരു കാര്യമല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. അതില്‍ എവിടെയാണ് ഇക്വാലിറ്റി ഉള്ളത്. അങ്ങനെ ആണുങ്ങളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞു വിടാറുണ്ടോ.

Screenshot 550

ബന്ധുക്കളുടെ വീട്ടിൽ പോലും ഒരു ദിവസത്തിൽ കൂടുതൽ പുരുഷന്മാർ നിൽക്കാറില്ല. പിന്നെ എങ്ങനെയാണ് ഒരു ബന്ധവും ഇല്ലാത്ത വീട്ടിൽ സ്ത്രീകൾ നിൽക്കുന്നത്. ആ വീട് സ്ത്രീകളെ പോലും കാണിക്കാതെയാണ് അങ്ങോട്ടേക്ക് കൊണ്ടുവന്നത്. മറ്റു പലരുമാണ് വീട് കാണുന്നത്. അവിടെ താമസിക്കേണ്ടവർ അല്ല ആ വീട് കാണുന്നത്. ഇതുവരെ ഇത് ആരെങ്കിലും ചോദ്യം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല.

അവിടെയാണ് വിപ്ലവം കൊണ്ടുവരേണ്ടതെന്ന് ഷൈൻ പറഞ്ഞു. അല്ലാതെ ഒരു പോലത്തെ വസ്ത്രം ധരിക്കുകയും ഒരേ സമയങ്ങളിൽ പുറത്തിറങ്ങുകയും ചെയ്യുന്നതിലല്ല  ഇക്വാലിറ്റി ഉള്ളത്.

വിവാഹം കഴിഞ്ഞാല്‍ ഭർത്താവിന്റെ വീട്ടിൽ പോകണം എന്നാണ് സങ്കല്പം. അവിടെത്തന്നെ ഇക്വാലിറ്റി ഇല്ലാതാകുന്നു. ഒരു വട്ടം വരച്ചതിനു ശേഷം നീ അവിടെ സുഖസുന്ദരമായി സ്വാതന്ത്രത്തോടെ ജീവിച്ചോളൂ എന്നാണ് സ്ത്രീകളോട് പറയുന്നത്. അതിനെയാണ് സ്വാതന്ത്ര്യം എന്നു പറയുന്നത്. ചിന്തയിൽ പോലും സ്വാതന്ത്ര്യമില്ല. നേരത്തെ പറഞ്ഞു വച്ചിരുന്നത് മറ്റുള്ളവരും അതേപോലെ ഫോളോ ചെയ്യുകയാണ്. ഷൈന്‍ പറഞ്ഞു.