സായ് പല്ലവി ഉണ്ടെങ്കിൽ അഭിനയിക്കില്ല… സൂപ്പർ താരം പവൻ കല്യാൺ ഇങ്ങനെ പറയാനുള്ള കാരണം…

ആദ്യ ചിത്രമായ പ്രേമത്തിലൂടെ ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു ഇടം നേടിയെടുത്ത അഭിനേതാവാണ് സായി പല്ലവി.  മികച്ച അഭിനേതാവ് എന്നതിനപ്പുറം അസാമാന്യമായ മെയ്വഴക്കം ഉള്ള ഒരു നര്‍ത്തകി കൂടിയാണ് സായി പല്ലവി. നിരവധി ചിത്രങ്ങളാണ് സായി പല്ലവിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. തിരക്കുകൾ മൂലം പല സിനിമകളും താരത്തിന് ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ട്.  ഇത്തരത്തിൽ നടി ഒഴിവാക്കിയ ചിത്രങ്ങളുടെ കൂട്ടത്തിൽ തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിന്റെ ചിത്രവും ഉണ്ടെന്നാണ് പറയപ്പെടുന്നത്.  ഇത് താരത്തിന്റെ അതൃപ്തിക്ക് കാരണമായതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍  പുറത്തു വന്നിരുന്നു. ഇത് ശരിവെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

Screenshot 540

മുൻപ് തന്റെ ചിത്രങ്ങൾ ഒഴിവാക്കിയതു കൊണ്ട് താൻ ഇനി സായി പല്ലവിയുടെ  ഒപ്പം അഭിനയിക്കില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പവൻ കല്യാൺ. പവന്‍ കല്യാണിന്റെ ഏറ്റവും പുതിയ ചിത്രമായ ഭാവദീയുഡ് ഭഗത് സിംഗ് എന്ന ചിത്രത്തിൽ സായി പല്ലവിയെ നായികയാക്കുന്നതിനോട് പവൻ കല്യാൺ എതിർപ്പ് പ്രകടിപ്പിച്ചു എന്നാണ് അണിയറ സംസാരം. ഹരീഷ് ശങ്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് . രണ്ടു നായകന്മാരാണ് ചിത്രത്തിൽ ഉള്ളത് . പൂജ ഹെഡ് ഗെയുടെ ഒപ്പം മറ്റൊരു നായികയായി സായി പല്ലവിയെ  ആയിരുന്നു നിർമ്മാതാക്കൾ മനസ്സിൽ കണ്ടിരുന്നത്. 

Screenshot 540 1

എന്നാൽ നേരത്തെ സായി പല്ലവി തന്റെ ചിത്രങ്ങൾ നിരസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി നടിയെ ഒഴിവാക്കാൻ നിർദ്ദേശിക്കുകയായിരുന്നു പവൻ കല്യാൺ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രതികരണവും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.