പൊട്ടിക്കരഞ്ഞ് പ്രിയ പ്രകാശ് വാരിയർ… ചേർത്തുനിർത്തി സമാധാനിപ്പിച്ച് സർജനോ ഖാലിദ്… കാരണം തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് പ്രിയയ്ക്ക് പറയാനുണ്ടായിരുന്നത്….

കഴിഞ്ഞ ദിവസമാണ് പ്രിയ പ്രകാശ് വാര്യറും സർജാനോ ഖലിദും  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന്‍റെ  പ്രിവ്യൂ  ഷോ അരങ്ങേറിയത്. ചിത്രം കണ്ടതിനു ശേഷം പുറത്തിറങ്ങിയ നടി പ്രിയ വാര്യര്‍ വികാരാധീനയായി പൊട്ടിക്കരഞ്ഞു. ഒപ്പം ഉണ്ടായിരുന്ന നായക നടൻ സർജനോയാണ് നടിയെ ആശ്വസിപ്പിച്ചത്.

 

Screenshot 538നിറ കണ്ണുകളോടെ തിയേറ്ററിന് പുറത്തേക്ക് വന്ന പ്രിയയോട് മാധ്യമ പ്രവർത്തകർ കരയുന്നതിന്റെ കാരണം തിരക്കിയപ്പോൾ തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് ഈ ചിത്രത്തിലൂടെ സാക്ഷാത്കരിച്ചത് എന്ന് പ്രിയ പറഞ്ഞു. ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രം തന്റെ ജീവിതത്തോട് വളരെയധികം അടുത്തു നിൽക്കുന്നതാണെന്ന് പ്രിയ പറഞ്ഞു. ചിത്രം സ്ക്രീനില്‍ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. തനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും പ്രിയ കൂട്ടിച്ചേർത്തു. ചിത്രം എല്ലാവരെയും വൈകാരികമായി കണക്ട് ചെയ്യാൻ കഴിയുന്ന ഒന്നായിരിക്കും എന്നും അതിനുള്ള ഏറ്റവും വലിയ തെളിവാണ് പ്രിയയുടെ ഈ കണ്ണുനീർ എന്നും സർജാനോ പ്രതികരിച്ചു.

Screenshot 539

രഞ്ജിത് ശങ്കറിന്റെ കരിയറിലെ ആദ്യത്തെ യുഎ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണ് ഫോർ ഇയേഴ്സ്. ചിത്രം പറയുന്നത് ഒരു ക്യാമ്പസ് പ്രണയകഥയാണ്. വിശാൽ എന്ന കഥാപാത്രത്തെയാണ് സർജനോ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നാലു വർഷത്തോളം ക്യാമ്പസിൽ ഒരുമിച്ച് ചെലവഴിച്ച പ്രണയ ജോടികളുടെ കഥയാണ് 4 ഇയേഴ്സിൽ ചിത്രീകരിച്ചിരിക്കുന്നത്.  രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന പതിനാലാമത്തെ ചിത്രമാണ് ഫോർ ഇയേഴ്സ്. സംവിധായകൻ തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ എട്ടു ഗാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശങ്കർ ശർമയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.