കോമഡിയിൽ നിന്നും മനഃപൂർവം മാറിയതല്ല… വിശദീകരണവുമായി ഹരിശ്രീ അശോകൻ…

താൻ സിനിമയിൽ വളരെ സജീവമായി നിന്നിരുന്ന കാലത്തെപ്പോലെ ആയിരുന്നില്ല ഇപ്പോഴത്തെ കോമഡിയെന്ന് പ്രമുഖ നടൻ ഹരിശ്രീ അശോകൻ അഭിപ്രായപ്പെട്ടു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാസ്യത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Screenshot 526

പണ്ട് താൻ സിനിമയിൽ സജീവമായിരുന്ന കാലത്തെ പോലെയുള്ള സിനിമകൾ അല്ല ഇപ്പോഴത്തെ സിനിമകൾ. മൂന്നു സിനിമകളുടെ കഥ തന്നോട് പറഞ്ഞു, പക്ഷേ ഒന്നും ഇഷ്ടപ്പെട്ടില്ല. ശരിക്കും ഒരു സിനിമ എന്ന നിലയിൽ അതിലെ കഥാപാത്രങ്ങളും കഥയും ഇഷ്ടമായിരുന്നില്ല. കോമഡി വളരെയധികം ഇഷ്ടമുള്ള വ്യക്തിയാണ് താൻ. ഇപ്പോൾ കൂടുതലായി സീരിയസ് വേഷങ്ങൾ ചെയ്യുന്നു എന്ന് കരുതി ഒരിക്കലും കോമഡി ചെയ്യാതിരിക്കില്ല, നല്ല കോമഡികൾ വന്നാൽ  ഇനിയും ചെയ്യും. പലപ്പോഴും വന്ന കഥകൾ ഇഷ്ടമാകാത്തത് കൊണ്ടാണ് ഒഴിവാക്കിയത്. ഒരിക്കലും കോമഡിയിൽ നിന്നും മനപ്പൂർവം മാറി നിന്നതല്ല. പണ്ട് ഓടി നടന്നു സിനിമ ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെ സിനിമകൾ ചെയ്യുന്നില്ല. ഒരു ദിവസം മൂന്ന് സിനിമകളിൽ വരെ മുൻപ് അഭിനയിച്ചിരുന്നു. ഇപ്പോൾ അതിന് പറ്റുന്നില്ലെന്ന് ഹരിശ്രീ അശോകൻ പറയുന്നു.

അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ കോമഡിയുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലാണ്. പണ്ടുള്ള പോലത്തെ ബഹളം വയ്ക്കുന്ന തരത്തിലുള്ള കോമഡികൾ ഇപ്പോഴില്ല. വളരെ സിമ്പിൾ ആയ കോമഡികളാണ് ഉള്ളത്. ഇന്നത്തെ കോമഡികൾ വളരെ നാച്ചുറൽ ആണ്. ഓരോ കാലഘട്ടത്തിനും അനുസരിച്ച് കോമഡിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു സംവിധായകൻ തന്നോട് അശ്ലീല കോമഡി പറയാൻ പറഞ്ഞു. അത് ഒഴിവാക്കിക്കൂടെ എന്ന് ചോദിച്ചു. അതിന്റെ ഫലമായി അത് മാറ്റേണ്ടി വന്നു എന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.