നിലവാരമുള്ള ഇത്തരം മണ്ടന്മാരുടെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ ഭാഗ്യവാന്മാരാണ്… രൂക്ഷമായ പരിഹാസവുമായി ഹരീഷ് പേരടി…

സമൂഹ മാധ്യമത്തില്‍ സജീവമായി ഇടപെടുന്ന അഭിനേതാവാണ് ഹരീഷ് പേരടി. തന്റെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ രേഖപ്പെടുത്താന്‍ ഒരിയ്ക്കലും വിമുഖത പ്രകടിപ്പിക്കാത്ത വ്യക്തിയാണ് അദ്ദേഹം. പൊതുകര്യ പ്രസക്തമായ വിഷയങ്ങളില്‍ തന്റെ നിലപാട് രേഖപ്പെടുത്താന്‍ ഹരീഷ് ഒരിയ്ക്കലും മടിക്കാറില്ല.    

ഇപ്പോഴിതാ സംസ്ഥാനത്ത് നടന്ന ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചത്. ഇത്തവണയും മികച്ച സീരിയലിലുള്ള അവാർഡ് നൽകിയില്ല.  ഇതിൽ പ്രതിഷേധം അറിയിച്ച് നടൻ ഹരീഷ് പേരടി സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടി.  ഇത് ഏറെ ശ്രദ്ധ പിടിച്ചു പാട്ടുകയും ചെയ്തു.

Screenshot 524

ഏത് രാഷ്ട്രീയ പാർട്ടിയാണ് കേരളം ഭരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് കേരളത്തിലെ ഭൂരിപക്ഷ വോട്ടർമാരായ വീട്ടമ്മമാരാണ്. അവർ കാണുന്ന സീരിയലുകള്‍ക്ക്  നിലവാരമില്ല എന്ന് കണ്ടെത്തിയ മനുഷ്യരാണ് ഈ വർഷത്തെയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി എന്ന് ഹരീഷ് പേരടി പരിഹസിക്കുന്നു.

അങ്ങനെയാണെങ്കിൽ ഈ വീട്ടമ്മമാർ തിരഞ്ഞെടുക്കുന്ന രാഷ്ട്രീയത്തിലും അവർ തിരഞ്ഞെടുക്കുന്ന ഭരണകൂടത്തിലും അവർ ഉണ്ടാക്കുന്ന ഭക്ഷണത്തിന് അവർ വളർത്തുന്ന മക്കൾക്കും അവരുടെ സ്നേഹത്തിനും ഒന്നും നിലവാരമുണ്ടാകാൻ സാധ്യതയില്ല എന്ന് ഹരീഷ് പരിഹസിച്ചു.]

അവാർഡ് ജൂറിയുടെ ചിത്രം പങ്കു വെച്ചുകൊണ്ട് ഹരീഷ് വളരെ ശ്രദ്ധേയമായ ഒരു വിമര്‍ശനവും ഉന്നയിച്ചു. അവാര്‍ഡ് ജൂറിയിലെ എല്ലാവരുടെയും വീടുകളിൽ നിലവാരമില്ലാത്ത സീരിയലുകൾ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയായിരിക്കും.  ഇത് കണ്ടു പിടിക്കുന്നതിനും ഇപ്പോൾ സംവിധാനമുണ്ട്. അതുകൊണ്ട് നിലവാരമുള്ള ഈ മണ്ടന്മാരുടെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എല്ലാവരും ഭാഗ്യവാന്മാരാണെന്നും ഹരീഷ് പേരടി പരിഹസിക്കുന്നു.